മുഖത്തെ ചുളിവുകൾ മാറാൻ ഒലിവ് ഓയില്‍ ഇങ്ങനെ ഉപയോ​ഗിക്കൂ

By Web TeamFirst Published Oct 1, 2021, 2:35 PM IST
Highlights

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചുളിവുകൾ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയില്‍ സഹായിക്കുന്നു. 

സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയിൽ(olive oil). ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് (black heads) ഒഴിവാക്കാനും ചുളിവുകൾ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയിൽ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് അറിയാം...

ഒന്ന്...

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും

രണ്ട്...

രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി 15 മിനുട്ട് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും തക്കാളി കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്...

അരകപ്പ് ഓട്‌സ് വേവിക്കാൻ എടുക്കുക. ഓട്സ് തണുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. ഈ മിശ്രിതം ഇടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. ഓട്സിലെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വരണ്ട ചർമ്മത്തെ അകറ്റുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. 

ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചത് ഈ ജ്യൂസ്

 

click me!