Asianet News MalayalamAsianet News Malayalam

ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചത് ഈ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം ​ലെെം​ഗികശേഷി ഗണ്യമായി വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

What is the best juice to increase sex drive
Author
Trivandrum, First Published Oct 1, 2021, 8:49 AM IST

മാതളനാരങ്ങ(pomegranate) ഒരാളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും(immunity) വളരെയധികം ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. മാതളനാരങ്ങ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കരുത്തുറ്റ മുടിയും( healthy hair) ആരോഗ്യകരമായ ചർമ്മവും(skin) നൽകാൻ സഹായിക്കുന്നുവെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. ദിക്സ ഭാവസർ പറഞ്ഞു.

രക്തം ഉണ്ടാവാൻ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില കാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ വരെ മാതളനാരങ്ങയിലൂടെ ലഭിക്കുമെന്ന് ഗവേഷകർ പറയുന്നു. മാതള നാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളർച്ച അകറ്റാൻ ഫലപ്രദമാണ്. മാത്രമല്ല ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. 

പുരുഷന്മാർ മാതളനാരങ്ങ കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. മാതളനാരങ്ങ ജ്യൂസിന് കുടലിലെ വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കഴിയും. മാത്രമല്ല വൻകുടലിലെ പുണ്ണ്, മറ്റ് കോശജ്വലന രോഗങ്ങൾ എന്നിവയുള്ള ആളുകൾക്ക് ഇത് ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച പഴമാണ് മാതളം. ഇത് ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കുന്നു. 

മാതളനാരങ്ങ ജ്യൂസിന്റെ ആന്റിഓക്‌സിഡന്റുകളുടെ സാന്ദ്രതയും ഓക്സിഡേറ്റീവ് സ്ട്രെസിനെ സ്വാധീനിക്കാനുള്ള കഴിവും വന്ധ്യത തടയാൻ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് ബീജത്തിന്റെ പ്രവർത്തന തകരാറുകൾക്ക് കാരണമാവുകയും സ്ത്രീകളിൽ പ്രത്യുൽപാദന ശേഷി കുറയ്ക്കുകയും ചെയ്യുന്നു.

പ്ലാസന്റയിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ മാതളം ജ്യൂസ് സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് എഡിൻബർഗിലെ ക്വീൻ മാർ​ഗ്രറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

മാതളനാരങ്ങ ജ്യൂസ് മൊത്തത്തിലുള്ള ആരോഗ്യത്തിൽ പുരോഗതിയും ലിബിഡോ വർദ്ധനയ്ക്കും സഹായിക്കുന്നതായും പഠനത്തിൽ പറയുന്നു. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം ​ലെെം​ഗികശേഷി ഗണ്യമായി വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

സ്‌ട്രെച്ച്‌മാര്‍ക്‌സ് മാറാൻ ഇവ ഉപയോ​ഗിക്കാം

Follow Us:
Download App:
  • android
  • ios