മുഖം തിളങ്ങാൻ ഒലീവ് ഓയിൽ പുരട്ടാം; ഉപയോ​ഗിക്കേണ്ട വിധം...

By Web TeamFirst Published May 17, 2019, 10:08 PM IST
Highlights

ചർമ്മ സംരക്ഷണത്തിന് ഒലീവ് ഓയിൽ കഴിഞ്ഞാൽ ഉപയോ​ഗിച്ച് വരുന്ന മറ്റൊന്നാണ് തേൻ. തേനിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ഒലീവ് ഓയിലും തേനും ചേർത്ത് മുഖത്തിടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യാം. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടുക. 

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയിൽ. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഏറ്റവും നല്ലത് ഒലീവ് ഓയിൽ തന്നെ. ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്. നിറം വർദ്ധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയിൽ ഉപയോ​ഗിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയേണ്ടേ...

ഒലീവ് ഓയിലും തേനും...

ചർമ്മ സംരക്ഷണത്തിന് ഒലീവ് ഓയിൽ കഴിഞ്ഞാൽ ഉപയോ​ഗിച്ച് വരുന്ന മറ്റൊന്നാണ് തേൻ. തേനിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ഒലീവ് ഓയിലും തേനും ചേർത്ത് മുഖത്തിടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യാം. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടുക. 

ഒലീവ് ഓയിലും കറ്റാർവാഴ ജെല്ലും...

ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ ജെൽ ഉപയോ​ഗിക്കാറുണ്ട്. മിക്കവരും കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യാറാണ് പതിവ്. ഒരു ടീസ്പൂൺ ഒലീവ് ഓയിലിൽ അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് 15 മിനിറ്റ് മുഖം മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കോട്ടൺ തുണി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കഴുകാം.

ഒലീവ് ഓയിലും നാരങ്ങനീരും...

 മുഖക്കുരു മാറാൻ ഏറ്റവും നല്ലതാണ് നാരങ്ങനീര്. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് ടീസ്പൂൺ ഒലീവ് ഓയിലിൽ ഒരു ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് മുഖം  കഴുകാം. ഈ മിശ്രിതം എല്ലാദിവസവും പുരട്ടാം. 

click me!