MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ജീവനെടുക്കുന്ന ലിവർ സിറോസിസ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ജീവനെടുക്കുന്ന ലിവർ സിറോസിസ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

കരളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ, അതിന്‍റെ പ്രവർത്തനത്തെ പതുക്കെ ബാധിച്ചു തുടങ്ങും. രോഗം മൂർച്ഛിക്കുമ്പോൾ കരൾ ചുരുങ്ങി, കല്ലുപോലെ ഉറപ്പുള്ളതായി മാറും. ഈ അവസ്ഥയെയാണ് സിറോസിസ് എന്ന് പറയുന്നത്.  

2 Min read
Author : Anooja Nazarudheen
Published : Feb 23 2026, 01:39 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
എന്താണ് ലിവർ സിറോസിസ്?
Image Credit : Getty

എന്താണ് ലിവർ സിറോസിസ്?

കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

28
ലിവർ സിറോസിസ് ഉണ്ടാകാനുള്ള കാരണങ്ങൾ?
Image Credit : Pinterest

ലിവർ സിറോസിസ് ഉണ്ടാകാനുള്ള കാരണങ്ങൾ?

ലിവർ സിറോസിസിന് പ്രധാനമായും നാല് ഘട്ടങ്ങളുണ്ട്. അവസാന ഘട്ടത്തിലെത്തിയവർക്ക് കരൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാനും ലിവർ ക്യാൻസർ വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്ഥിരമായ മദ്യപാനമാണ് സിറോസിസിന്‍റെ പ്രധാന കാരണം. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറസ് അണുബാധകളും കരളിന് സ്ഥിരമായ വീക്കമുണ്ടാക്കി സിറോസിസിലേക്ക് നയിക്കാം. മദ്യപിക്കാത്തവരിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നത് എന്നിവയും സിറോസിസിന് കാരണമാകാറുണ്ട്.

38
കാരണങ്ങൾ
Image Credit : Pinterest

കാരണങ്ങൾ

കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗമുണ്ടെങ്കിൽ, പാരമ്പര്യ രോഗങ്ങൾ, കരളിൽ ഇരുമ്പ്, ചെമ്പ് തുടങ്ങിയവ അമിതമായി അടിയുന്നത്, പിത്തനാളിയിലെ തടസ്സങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, ഹൃദയസ്തംഭനം എന്നിവയും കരളിന്‍റെ പ്രവർത്തനം തകരാറിലാക്കാൻ കാരണമാകും.

48
ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?
Image Credit : Getty

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

രോഗം മൂർച്ഛിക്കുമ്പോഴാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.ചർമ്മത്തിലെ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കാലുകളിലും വയറ്റിലും നീര്, വയറുവേദന, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

58
ലിവർ സിറോസിസിനെ തടയാനുള്ള വഴികൾ
Image Credit : Getty

ലിവർ സിറോസിസിനെ തടയാനുള്ള വഴികൾ

ലിവർ സിറോസിസ് പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല, പക്ഷേ രോഗം മൂർച്ഛിക്കുന്നത് തടയാനാകും. മദ്യപാനം പൂർണ്ണമായി നിർത്തുക, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ വാക്സിൻ എടുക്കുക, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ ഉള്ളവർ ശരീരഭാരം കുറയ്ക്കുക, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക എന്നിവ പ്രധാനമാണ്.

68
ശസ്ത്രക്രിയ
Image Credit : Getty

ശസ്ത്രക്രിയ

രോഗം ഗുരുതരമായവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. ആരോഗ്യമുള്ള കരൾ മാറ്റിവയ്ക്കുന്നതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ആറുമാസത്തിലൊരിക്കൽ പൂർണ്ണമായ ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്.

78
തുടക്കത്തിലേ കണ്ടെത്തി ചികിത്സ നേടണം
Image Credit : Pinterest

തുടക്കത്തിലേ കണ്ടെത്തി ചികിത്സ നേടണം

ലിവർ സിറോസിസ് ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. രോഗം മൂർച്ഛിച്ചാൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. അതിനാൽ, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വഷളാകുന്നത് തടയാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സഹായിക്കും. പലപ്പോഴും തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്താൻ മറക്കരുത്.

88
ശ്രദ്ധിക്കുക:
Image Credit : Pinterest

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AN
Anooja Nazarudheen
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്‍റര്‍ടെയ്‌ന്‍മെന്‍റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, പ്രോട്ടീന്റെ കുറവിന്റെതാകാം
Recommended image2
സ്ത്രീകളെ ബാധിക്കുന്ന 5 ഗൈനക്കോളജിക്കൽ ക്യാൻസറുകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Recommended image3
ശ്വാസകോശ ക്യാൻസർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved