മൂത്രാശയ അണുബാധ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Mar 17, 2021, 7:43 PM IST
Highlights

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. അണുബാധ ഗുരുതരമാണെങ്കിൽ ഇത് വൃക്കയെയും ബാധിച്ചേക്കാം. 

മൂത്രാശയ അണുബാധ നിസാരമായി കാണേണ്ട ഒരു അസുഖമല്ല. ഇത് കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളില്‍ രോഗത്തിന്റെ തോത് അധികമാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. രോഗാണുക്കള്‍ വളരാനും കടന്നുപോകാനും സാധ്യത കൂടിയ ഇടമായ മലദ്വാരത്തില്‍ നിന്ന് മൂത്രനാളിയിലേക്ക് രോഗാണുക്കള്‍ എത്താനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്. 

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. അണുബാധ ഗുരുതരമാണെങ്കിൽ ഇത് വൃക്കയെയും ബാധിച്ചേക്കാം. അഞ്ചിൽ ഒരു സ്ത്രീകളിൽ യുടിഐ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാക്ടീരിയകൾ മൂത്രവ്യവസ്ഥയിൽ പ്രവേശിച്ച് മൂത്രസഞ്ചിയിൽ പെരുകാൻ തുടങ്ങിയാൽ, അത് കടുത്ത അണുബാധയ്ക്ക് കാരണമായേക്കാം. 

ശുചിത്വം പാലിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ പതിവായി പബ്ല്ളിക് ടോയ്ലറ്റുകൾ,  വാഷ്‌റൂമുകൾ ഉപയോഗിക്കുകയോ ജനനേന്ദ്രിയം വൃത്തിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്താൽ യുടിഐ ബാധിക്കാം. മൂത്രത്തിൽ ചുവപ്പ് നിറം, മൂത്രത്തിൽ ദുർഗന്ധം, മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍,  ഒഴിക്കുന്നതിനു മുന്‍പോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും ഇവയെല്ലാം മൂത്രാശയ അണുബാധയുടെ ചില ലക്ഷണങ്ങളാണ്. മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

‌1. ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മറ്റും ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
2. മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക.
3. വ്യക്തിശുചിത്വം പാലിക്കുക.
4. എരിവടങ്ങിയ ആഹാരപദാർഥങ്ങൾ നന്നേ കുറയ്ക്കുക.
5. ധാരാളം വെള്ളം കുടിക്കുക

click me!