Omicron : ഞെട്ടിപ്പിക്കുന്ന പഠനം; ഒമിക്രോണിനെ കുറിച്ച് ജാപ്പനീസ് ​ഗവേഷകർ പറയുന്നത്...

By Web TeamFirst Published Dec 9, 2021, 2:06 PM IST
Highlights

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഗവേഷകർ പുതിയ വേരിയന്റിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പഠനം നടത്തി വരികയാണ്. കൊവിഡ് ആരംഭിച്ചതിനുശേഷം ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞ ആശങ്കയുടെ അഞ്ച് വകഭേദങ്ങളിൽ ഏറ്റവും വ്യത്യസ്തമായ വകഭേദമാണ് ഇതെന്നും ഹിരോഷി പറഞ്ഞു.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ഡെൽറ്റയേക്കാൾ നാല് മടങ്ങ് വേ​ഗത്തിൽ പകരാമെന്ന് 
ജാപ്പനീസ് ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ക്യോട്ടോ സർവകലാശാലയിലെ ആരോഗ്യ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ ഹിരോഷി നിഷിയുറ,ഗൗട്ടെങ് പ്രവിശ്യയിലെ ദക്ഷിണാഫ്രിക്കയിൽ നവംബർ 26 വരെ ലഭ്യമായ ജീനോം ഡാറ്റ വിശകലനം ചെയ്തു.

ഒമിക്രോൺ വേരിയന്റ് കൂടുതൽ പകരുകയും സ്വാഭാവികമായും വാക്സിനുകൾ വഴിയും കൂടുതൽ പ്രതിരോധശേഷി ഉണ്ടാക്കുകയും ചെയ്യുന്നു... - ഹിരോഷി പറഞ്ഞു. ഡെൽറ്റയെക്കാൾ വലിയ പ്രഹരം ഒമിക്രോണിന് ലോകമെമ്പാടും നേരിടാൻ കഴിയുമെന്ന ആശങ്കകൾ ആഗോളതലത്തിൽ അലയടിക്കുന്നു. പുതിയ വകഭേദം മിക്കവാറും നേരിയ രോഗത്തിന് മാത്രമേ കാരണമാകൂ എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഗവേഷകർ പുതിയ വേരിയന്റിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പഠനം നടത്തി വരികയാണ്. കൊവിഡ് ആരംഭിച്ചതിനുശേഷം ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞ ആശങ്കയുടെ അഞ്ച് വകഭേദങ്ങളിൽ ഏറ്റവും വ്യത്യസ്തമായ വകഭേദമാണ് ഇതെന്നും ഹിരോഷി പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ഒമിക്രോണിന്റെ കണ്ടെത്തൽ രാജ്യം ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം ദക്ഷിണാഫ്രിക്കയിലെ കേസുകൾ പ്രതിദിനം 20,000 ആയി ഉയർന്നു. ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കർ പറയുന്നതനുസരിച്ച്, ജനസംഖ്യയുടെ 26% ആളുകൾക്ക് മാത്രമേ പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടുള്ളൂവെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവായിരുന്നുവെന്നാണ് മനസിലാക്കാൻ കഴി‍ഞ്ഞതെന്ന് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു.  

കൊവി‍ഡ് വന്ന് പോയവരിൽ ഒമിക്രോൺ ബാധിക്കാം, നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടമാകും; ലോകാരോഗ്യ സംഘടന
 

click me!