Asianet News MalayalamAsianet News Malayalam

Omicron : കൊവി‍ഡ് വന്ന് പോയവരിൽ ഒമിക്രോൺ ബാധിക്കാം, നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടമാകും; ലോകാരോഗ്യ സംഘടന

ഒമിക്രോൺ വളരെ തീവ്രമായ വകഭേദം അല്ല എന്നാണ് പ്രാഥമിക നി​ഗമനങ്ങൾ മനസിലാക്കുന്നതെന്നും മെെക്കൽ റയാൻ പറഞ്ഞു. പക്ഷേ ഈ വാദം ഉറപ്പിക്കാൻ ഇനിയും കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമാണ്. 

Omicron Covid variant may more easily reinfect people who have already had the virus
Author
USA, First Published Dec 9, 2021, 9:02 AM IST

കൊവി‍ഡ് ഒരിക്കൽ പിടിപെട്ട് വന്ന് പോയവരിൽ ഒമിക്രോൺ(Omicron) പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് നേരിയ ലക്ഷണങ്ങളോട് കൂടി വന്ന് പോകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് മിക്ക രോഗികളിലും പ്രകടമായതെന്ന്   സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കൊവിഡ് വന്ന് പോയവരിൽ ഒമിക്രോൺ വകഭേദം പിടിപെടാനുള്ള സാ​ധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ നേരിയ രോഗത്തിന് ഒമിക്രോൺ കാരണമാകുന്നു എന്നതിന് തെളിവുകളുണ്ടെന്നും ടെഡ്രോസ് അദാനോം പറ‍ഞ്ഞു.

എന്നാൽ ഉറച്ച നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് കൂടുതൽ ഡാറ്റ ആവശ്യമാണ്. ഒമിക്രോൺ അതിവേ​ഗം പടരുന്നുണ്ടോ എന്നറിയാൻ കൂടുതൽ നിരീക്ഷണം ആവശ്യമാണ്. കനത്ത പരിവർത്തനം സംഭവിച്ച വേരിയന്റിനെക്കുറിച്ച് ആഗോള ആശങ്കകൾ വർദ്ധിച്ചതോടെയാണ് പ്രതീക്ഷാജനകമായ വിലയിരുത്തലുകൾ വന്നത്. 

ഇത് അതിർത്തി നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ  രാജ്യങ്ങളെ നിർബന്ധിക്കുകയും ലോക്ക്ഡൗണുകളിലേക്ക് മടങ്ങാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നതായി  ടെഡ്രോസ് അദാനോം പറ‍ഞ്ഞു. ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും, വൈറസിനെതിരായ ജാഗ്രത കുറയ്‌ക്കുന്നതിനെതിരെ ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

പുതിയ വേരിയന്റ് മുമ്പത്തെ വേരിയന്റുകളേക്കാൾ അപകടകരമല്ലെങ്കിലും, അത് കൂടുതൽ വേഗത്തിൽ പകരുകയാണെങ്കിൽ, അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഉപയോ​ഗിക്കുന്ന കൊവി‍ഡ് വാക്സിനുകൾ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോ​ഗസ്ഥൻ മെെക്കൽ റയാൻ വ്യക്തമാക്കി. മുൻ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോൺ വകഭേദം എന്നത് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ വാക്സിൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറാൻ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ച് നാൾ കഴിയുമ്പോൾ സ്ഥിതി മാറിയേക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.

 

Omicron Covid variant may more easily reinfect people who have already had the virus

 

ഒമിക്രോൺ വളരെ തീവ്രമായ വകഭേദം അല്ല എന്നാണ് പ്രാഥമിക നി​ഗമനങ്ങൾ മനസിലാക്കുന്നതെന്നും മെെക്കൽ റയാൻ പറഞ്ഞു. പക്ഷേ ഈ വാദം ഉറപ്പിക്കാൻ ഇനിയും കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമാണ്. വാക്സിനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റയാൻ വ്യക്തമാക്കി.

നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്സിനുകൾ നമുക്കുണ്ട്. കടുത്ത പനിയോ വെെദ്യ പരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടി വരുന്ന പ്രതിരോധ മാർ​​ഗങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ ഊന്നിപ്പറഞ്ഞു. ചില ഡാറ്റ സൂചിപ്പിക്കുന്നത് പോലെ, വാക്സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്ന് തെളിയിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമായ രോഗങ്ങളിൽ നിന്ന് കാര്യമായ സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒമിക്രോൺ ബാധിച്ചവരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ; ഡോക്ടർ പറയുന്നു

Follow Us:
Download App:
  • android
  • ios