ഈ അപൂര്‍വ രക്തഗ്രൂപ്പ് ലോകത്ത് 43 പേര്‍ക്ക് മാത്രം !

By Web TeamFirst Published Sep 7, 2019, 12:52 PM IST
Highlights

മനുഷ്യരിൽ പ്രധാനമായും എ, ബി, എബി, ഒ, എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ ഒരു രക്തഗ്രൂപ്പ് കൂടിയുണ്ട്. ലോകത്ത് 43 പേര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ രക്തമുളളത്. 

മനുഷ്യരിൽ പ്രധാനമായും എ, ബി, എബി, ഒ, എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ സ്വർണ്ണരക്തഗ്രൂപ്പ് കൂടിയുണ്ട്. ലോകത്ത് 43 പേര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ രക്തമുളളത്. ആർഎച്ച് നല്‍ (Rhnull) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.

ഇതില്‍ രക്തദാന ദാതക്കള്‍ വെറും 8 പേര്‍ മാത്രമാണ്. നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സാണുള്ളത്. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്. 

അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവാ സ്വര്‍ണ്ണരക്തം. 

1974ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തുവയസുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 

click me!