വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതൽ : പഠനം

Published : Dec 19, 2025, 10:05 AM IST
Depression

Synopsis

വിഷാദമോ ഉത്കണ്ഠയോ ഉള്ള ആളുകൾ കുറഞ്ഞ ഹൃദയമിടിപ്പ് വ്യതിയാനം, ഉയർന്ന രക്തത്തിലെ സിആർപി അളവ് എന്നിവ കാണിച്ചതായി ​ഗവേഷകർ കണ്ടെത്തി.

വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സമ്മർദ്ദവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനം, നാഡീവ്യവസ്ഥയുടെ ക്രമക്കേട്, വിട്ടുമാറാത്ത വീക്കം എന്നിവയാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് ഹാർവാർഡുമായി ബന്ധപ്പെട്ട മാസ് ജനറൽ ബ്രിഗാമിൽ നിന്നുള്ള ഗവേഷണം സൂചിപ്പിക്കുന്നു.

വിഷാദവും ഉത്കണ്ഠയും ഉള്ള രോഗികൾക്ക് ഒരു അവസ്ഥയിൽ മാത്രം രോഗനിർണയം നടത്തിയവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. സമ്മർദ്ദം കുറയ്ക്കലും അനുബന്ധ ചികിത്സാ ലക്ഷ്യങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള സാധ്യതയുണ്ടെന്ന് സർക്കുലേഷൻ: കാർഡിയോവാസ്കുലർ ഇമേജിംഗിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

മാസ് ജനറൽ ബ്രിഗാം ബയോബാങ്കിൽ പങ്കെടുത്ത 85,551 പേരിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ 14,934 പേർക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടായിരുന്നു. 15,819 പേർക്ക് വിഷാദമോ ഉത്കണ്ഠയോ ഉണ്ടായിരുന്നു. 54,798 പേർക്ക് രണ്ട് അവസ്ഥകളും ഉണ്ടായിരുന്നില്ല. പങ്കെടുക്കുന്നവരെ ശരാശരി 3.4 വർഷത്തേക്ക് നിരീക്ഷിച്ചു. ഈ കാലയളവിൽ 3,078 പേർക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള പ്രധാന പ്രതികൂല ഹൃദയ സംബന്ധമായ സംഭവങ്ങൾ അനുഭവപ്പെട്ടുതായി കണ്ടെത്തി.

മുൻ റിപ്പോർട്ടുകൾ പ്രകാരം വിഷാദവും ഉത്കണ്ഠയും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയതായി മാസ് ജനറൽ ബ്രിഗാം ഹാർട്ട് ആൻഡ് വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂക്ലിയർ കാർഡിയോളജി ഡയറക്ടറും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസറുമായ അഹമ്മദ് തവാകോൾ പറഞ്ഞു. വിഷാദമോ ഉത്കണ്ഠയോ ഉള്ള ആളുകൾ കുറഞ്ഞ ഹൃദയമിടിപ്പ് വ്യതിയാനം, ഉയർന്ന രക്തത്തിലെ സിആർപി അളവ് എന്നിവ കാണിച്ചതായി ​ഗവേഷകർ കണ്ടെത്തി.

സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ചികിത്സകൾ, ആന്റി -ഇൻഫ്ലമേറ്ററി മരുന്നുകൾ അല്ലെങ്കിൽ ജീവിതശൈലി മാറ്റങ്ങൾ തലച്ചോറിന്റെയും രോഗപ്രതിരോധ മാർക്കറുകളെ സാധാരണ നിലയിലാക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമോ എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : ഈ ശീലം പതിവാക്കൂ, പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ
അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ