മുഖത്തെ കരുവാളിപ്പ് മാറാൻ മാതളനാരങ്ങ കൊണ്ടൊരു മാജിക്

Published : May 07, 2025, 04:14 PM IST
മുഖത്തെ കരുവാളിപ്പ് മാറാൻ മാതളനാരങ്ങ കൊണ്ടൊരു മാജിക്

Synopsis

മാതള നാരങ്ങയിൽ വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ..  

മാതളനാരങ്ങ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിൽ കാണുന്ന ചുളിവുകളും വരകളും ഇല്ലാതാക്കാൻ മാതള നാരങ്ങയ്ക്ക് സാധിക്കും. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  കൂടാതെ ചർമ്മത്തിലെ ചുളിവുകൾ, വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതളനാരങ്ങ സഹായകമാണ്. മാതള നാരങ്ങയിൽ വൈറ്റമിൻ കെ, ബി, സി, മിനറൽസ് എന്നിവ ചർമ്മത്തിന് തിളക്കം നൽകുകയും സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ..

ഒന്ന്

മാതാള നാരങ്ങയുടെ തൊലി അരച്ച് മുഖത്ത് തേക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം വർദ്ധിക്കും. ഇത് ചർമ്മം വൃത്തിയാകുകയും മുഖത്തെ നിറം വർധിക്കുകയും ചെയ്യുന്നു.

രണ്ട്

മാതള നാരങ്ങയുടെ തൊലി ഉണക്കിയെടുക്കുക. ശേഷം ഇത് പൊടിച്ചെടുക്കുക. മാതള നാരങ്ങ പൊടി അൽപം പാൽ ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങ പൊടിയിൽ 2 ടേബിൾ സ്പൂൺ പാൽപ്പാട, ഒരു ടേബിൾ സ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15 - 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.  മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനും മികച്ചതാണ് ഈ പാക്ക്. 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക