Health Tips : ഈ വിത്ത് കഴിച്ചോളൂ, മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും

Published : May 07, 2025, 09:52 AM IST
Health Tips :  ഈ വിത്ത് കഴിച്ചോളൂ, മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും

Synopsis

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ഓരോ ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡുകളിൽ ഏകദേശം 2.8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒന്നാണ് മലബന്ധ പ്രശ്നം. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് മലബന്ധ പ്രശ്നം അകറ്റാൻ ഒരു പരിധി വരെ സഹായിക്കും. മലബന്ധ പ്രശ്നമുള്ളവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട വിത്താണ് ഫ്ളാക്സ് സീഡ്. മലബന്ധം ഒഴിവാക്കാൻ ഫ്ളാക്സ് സീഡുകൾക്ക് കഴിയുമെന്നതാണ് ഇതിന്റെ ഒരു ഗുണം. 

12 ആഴ്ച 10 ഗ്രാം ഫ്ളാക്സ് സീഡുകൾ ദിവസവും കഴിച്ചവർക്ക് മലബന്ധ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചതായി ന്യൂട്രീഷൻ & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വിട്ടുമാറാത്ത മലബന്ധമുള്ള പ്രായമായവരിൽ മലവിസർജ്ജനം മെച്ചപ്പെടുത്താൻ ഫ്ളാക്സ് സീഡുകൾക്ക് കഴിയുമെന്ന് കണ്ടെത്തി.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ഓരോ ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡുകളിൽ ഏകദേശം 2.8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ വെള്ളത്തിൽ ലയിച്ച് ഒരു ജെൽ പോലുള്ള പദാർത്ഥം രൂപപ്പെടുകയും മലം മൃദുവാക്കുകയും ചെയ്യുന്നു. ഇത് മലം ആയാസമില്ലാതെ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്നു.

ഫ്ളാക്സ് സീഡുകൾ ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം നിലനിർത്താൻ സഹായിക്കുന്നു. അവയുടെ പ്രീബയോട്ടിക് ഗുണങ്ങൾ ഗുണകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ദിവസവും രണ്ട് സ്പൂൺ ഫ്ളാക്സ് സീഡുകൾ വെള്ളത്തിലിട്ട് കുതിർത്ത ശേഷം കുടിക്കുന്നത് മലബന്ധത്തെ അകറ്റുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുമെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു. ഫ്ളാക്സ് സീഡ് ചമ്മന്തിയിലോ അല്ലെങ്കിൽ മറ്റ് വിഭവങ്ങളിലോ ചേർത്ത് കഴിക്കാവുന്നതാണ്. 

കുട്ടികളിലെ ആസ്ത്മ ; ഒഴിവാക്കേണ്ടതും നൽകേണ്ടതുമായ ഭക്ഷണങ്ങൾ

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം