ഹൃദയത്തെ സംരക്ഷിക്കാൻ ശീലമാക്കാം പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

Published : May 12, 2025, 09:24 PM IST
ഹൃദയത്തെ സംരക്ഷിക്കാൻ ശീലമാക്കാം പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

Synopsis

ചീര പോലുള്ള ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുക ചെയ്യുന്നു.  

ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം.  ഇത് ഞരമ്പുകൾ, പേശികൾ, ഹൃദയം എന്നിവ നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങൾക്ക് ചുറ്റും പോഷകങ്ങളും മാലിന്യങ്ങളും നീക്കാനും സഹായിക്കുന്നു. ഭക്ഷണത്തിൽ ശരിയായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട്തന്നെ നമ്മുടെ ആഹാരക്രമത്തിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട പൊട്ടാസ്യം അടങ്ങിയ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

ഒന്ന്

മധുരക്കിഴങ്ങിൽ പൊട്ടാസ്യം മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രണ്ട്

ചീര പോലുള്ള ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുക ചെയ്യുന്നു.

മൂന്ന്

വെണ്ടയ്ക്കയിൽ പൊട്ടാസ്യം മാത്രമല്ല ഫെെബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അത് ദഹനാരോ​ഗ്യത്തിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

നാല്

ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യും.

അഞ്ച്

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് അവോക്കാഡോ. മാത്രമല്ല ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.

ആറ്

പൊട്ടാസ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സാൽമൺ മത്സ്യം. ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്, കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു.

ഏഴ്

100 ഗ്രാം ചോളത്തിൽ ഏകദേശം 218 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ചോളം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!