
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ. ശരീരഭാരം കുറയ്ക്കണമെങ്കിൽ വ്യായാമം മാത്രമല്ല പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണവും പ്രധാനപങ്ക് വഹിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനു ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ചില ലഘുഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
പിസ്ത...
നാരുകൾ, നല്ല കൊഴുപ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ പിസ്ത ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. പിസ്ത കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
മുട്ട...
പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. വേവിച്ച മുട്ട പ്രോട്ടീനുകളുടെയും മറ്റ് പോഷക ഘടകങ്ങളുടെയും മികച്ച ഉറവിടമാണ്.
പ്രോട്ടീൻ ബാർ...
പ്രോട്ടീൻ ബാറുകൾ ഒരു പ്രോട്ടീൻ ലഘുഭക്ഷണമാണ്. അവ വയറുനിറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ചോക്ലേറ്റുകളും മിഠായികളും പോലുള്ള മധുരപലഹാരങ്ങളോടുള്ള താൽപര്യം കുറയ്ക്കാൻ സഹായിക്കുന്നു. ഓരോ പ്രോട്ടീൻ ബാറിലും കുറഞ്ഞത് 15-20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ അളവ് നിലനിർത്താനും കൊഴുപ്പ് കുറയ്ക്കാനും പ്രോട്ടീൻ ബാറുകൾ സഹായിക്കുന്നു.
പനീർ...
വെജിറ്റേറിയൻ സമൂഹത്തിൽ പ്രോട്ടീന്റെ ഒരു ജനപ്രിയ ഉറവിടമാണ് പനീർ അല്ലെങ്കിൽ കോട്ടേജ് ചീസ്. സസ്യാഹാരികൾ കഴിക്കാത്ത മാംസത്തിനും മുട്ടയ്ക്കും പകരമായി ഇത് കഴിക്കുന്നു. ഒരു കപ്പ് പനീറിൽ (240 ഗ്രാം) ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിൽ നിസ്സാരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
യോഗർട്ട്...
ഇത് തൈരാണെന്നാണ് പലരുടേയും ധാരണ. എന്നാൽ ഇത് തൈരല്ല, യോഗർട്ട് തൈരിൽ നിന്നും വ്യത്യസ്തമാണ്. യോഗർട്ടിന് സാധാരണ തൈരിന്റെ പുളിയുണ്ടാകില്ല. നല്ല കട്ടിയുമായിരിയ്ക്കും. അതായത് പാൽ പുളിപ്പിച്ച്, അതായത് പാൽ ഉറയൊഴിച്ച്. എന്നാൽ തൈരിൽ ഒരു ബാക്ടീരിയ മാത്രമേയുള്ള. യോഗർട്ട് തയ്യാറാക്കുമ്പോൾ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകൾ ഉണ്ടാകുന്നു. ഇതിനാൽ തന്നെ തൈരിനേക്കാൾ യോഗർട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം. ഇതിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ അനുയോജ്യമാണ്.
അകാലനരയാണോ പ്രശ്നം? വീട്ടിലുണ്ട് പൊടിക്കെെകൾ