Covid 19 : 20 പേരിൽ ഒരാൾക്ക് കൊവിഡ് 19ന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവപ്പെടുന്നതായി പഠനം

Published : Oct 13, 2022, 01:48 PM IST
Covid 19 : 20 പേരിൽ ഒരാൾക്ക് കൊവിഡ് 19ന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവപ്പെടുന്നതായി പഠനം

Synopsis

ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കൊവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീർഘകാല കൊവിഡ് സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

20 പേരിൽ ഒരാൾക്ക് കൊവിഡ് 19ന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്ന് പഠനം. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെ തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നതെന്ന് കണ്ടെത്തി.

ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കൊവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീർഘകാല കൊവിഡ് സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഗവേഷണത്തിൽ പങ്കെടുത്ത 20 പേരിൽ ഒരാൾ അവരുടെ ഏറ്റവും പുതിയ ഫോളോഅപ്പിൽ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. 

കൊവിഡ് 19ന്റെ ദീർഘകാല ആഘാതം മനസിലാക്കുന്നതിനും ഇതുവരെ രോഗബാധിതരായിട്ടില്ലാത്ത ആളുകളുടെ ആരോഗ്യവും ക്ഷേമവുമായി താരതമ്യം ചെയ്യുന്നതിനുമായി 2021 മെയ് മാസത്തിലാണ് CISS പഠനം ആരംഭിച്ചത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്, സ്കോട്ട്ലൻഡിലെ എൻഎച്ച്എസ്, അബർഡീൻ, എഡിൻബർഗ് സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് ഗ്ലാസ്ഗോ സർവകലാശാലയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ പ്രാരംഭ ഫലങ്ങൾ മൊത്തത്തിൽ കൊവിഡ് ബാധിച്ച 42 ശതമാനം ആളുകളും അണുബാധയെത്തുടർന്ന് ആറ് മുതൽ 18 മാസം വരെ ഭാഗികമായി സുഖം പ്രാപിച്ചതായി റിപ്പോർട്ട് ചെയ്തു.
ഓരോ വ്യക്തിയുടെയും ഭാഗികമായി സുഖം പ്രാപിക്കുന്നതിന്റെ വിശദാംശങ്ങൾ സർവേയിൽ നൽകിയിട്ടില്ല. എന്നാൽ നേരിയതോ മിതമായതോ ആയ രോഗലക്ഷണങ്ങൾ ഉൾപ്പെടാം.

രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ളവർക്ക് ദീർഘകാല സ്വാധീനമില്ലെന്ന് ഗവേഷകർ കണ്ടെത്തി. കൊവിഡ് 19 അണുബാധയ്ക്ക് മുമ്പ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് ചില ദീർഘകാല രോഗലക്ഷണങ്ങളിൽ നിന്ന് സംരക്ഷണം ലഭിച്ചതായി കാണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ദീർഘകാലം കോവിഡ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറഞ്ഞു. 

'കൊവിഡ്-19 അണുബാധയ്ക്ക് ശേഷം മിക്ക ആളുകളും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ചില ആളുകൾക്ക് പലതരം ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാകുന്നു...' -  പഠനത്തിന് നേതൃത്വം നൽകിയ ഗ്ലാസ്ഗോ സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രൊഫ. ജിൽ പെൽ പറഞ്ഞു. “ഈ പഠനം സ്കോട്ട്‌ലൻഡിലെ ദീർഘകാല കോവിഡിനെക്കുറിച്ചുള്ള പുതിയതും പ്രധാനപ്പെട്ടതുമായ തെളിവുകൾ നൽകുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.

Read more  കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ചശക്തിക്കും ചെയ്യേണ്ടത്...

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍