കൊവിഡ് 19; വീടിന് അകത്തും മാസ്ക്ക് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

By Web TeamFirst Published Apr 29, 2021, 8:10 PM IST
Highlights

വീടിനുള്ളില്‍ കഴിയുമ്പോഴും കുടുംബാംഗങ്ങള്‍ മാസ്‌ക്ക് ധരിക്കാന്‍ മറക്കരുതെന്ന് ഡോ. വി കെ പോള്‍ പറഞ്ഞു. ഈ കൊവി‍ഡ് കാലത്ത് മാസ്‌ക്ക് ധരിക്കുന്നതിനൊപ്പം പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും അദ്ദേഹം പറയുന്നു. 

കൊവിഡ് 19 രോഗികളുടെ എണ്ണം ഇന്ത്യയിലും ആഗോളതലത്തിലും നിരന്തരം വർദ്ധിച്ച് കൊണ്ടിരിക്കുന്നു. സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക, മാസ്ക്ക് ധരിക്കുക എന്നിവയാണ് ചെയ്ത് വരുന്ന പ്രതിരോധ മാർ​ഗങ്ങൾ.കൊവിഡ്​ രണ്ടാം തരംഗത്തി​ന്റെ സ്വഭാവം കണക്കിലെടുത്ത്​ വീടിനുള്ളിൽ കഴിയു​മ്പോഴും മാസ്ക്ക്​ ധരിക്കാൻ കേന്ദ്രസർക്കാർ നിർ​ദേശിച്ചിരുന്നു.

രോഗികളില്ലെങ്കിൽ പോലും വീട്ടിനകത്തും മാസ്ക്ക് ധരിച്ചുതുടങ്ങേണ്ട സമയമാണിതെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഒപ്പമിരിക്കുന്ന സമയത്തും മാസ്ക്ക് വേണം. വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ നി‌ർബന്ധമായും മാസ്ക്ക് ധരിക്കണമെന്നും അദ്ദേഹം പറയുന്നു.

പുറത്തിറങ്ങുമ്പോൾ രണ്ട് മാസ്ക്കുകൾ ധരിക്കുന്നത് കൊവിഡിനെ തടയാൻ ഫലപ്രദമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.  കൊവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങുമ്പോൾ മാത്രമല്ല വീടിനുള്ളില്‍ കഴിയുമ്പോഴും മാസ്‌ക് ധരിക്കണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

മൂക്ക്, വായ് എന്നിവയിലൂടെയാണ് കൊവിഡ് പ്രധാനമായും ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ചുമ, തുമ്മല്‍, സംസാരിക്കല്‍, സ്പര്‍ശനം എന്നിവയിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതലായും കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ്. ഇവിടെയാണ് മാസ്‌ക് ഫലപ്രദമാവുന്നതെന്ന് ഡോ. വി കെ പോള്‍ പറയുന്നു.

 

 

വീടിനുള്ളില്‍ കഴിയുമ്പോഴും കുടുംബാംഗങ്ങള്‍ മാസ്‌ക്ക് ധരിക്കാന്‍ മറക്കരുതെന്ന് ഡോ. വി കെ പോള്‍ പറഞ്ഞു. ഈ കൊവി‍ഡ് കാലത്ത് മാസ്‌ക്ക് ധരിക്കുന്നതിനൊപ്പം പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും അദ്ദേഹം പറയുന്നു. 

രോഗം ബാധിച്ചവരും അല്ലാത്തവരും മാസ്ക്ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ആറടി അകലം പാലിക്കുകയും ചെയ്യുന്നത് രോ​​ഗം പിടിപെടാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 

അമ്മയ്ക്ക് ഓക്‌സിജന് വേണ്ടി പൊലീസുകാര്‍ക്ക് മുന്നിലിരുന്ന് കരയുന്ന മനുഷ്യന്‍; യുപിയില്‍ നിന്നുള്ള വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!