കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ

By Web TeamFirst Published Apr 29, 2021, 7:06 PM IST
Highlights

കൊവി‍ഡ് പോസിറ്റീവായ രോ​ഗിയും സഹായിക്കുന്ന ആളുമായി ഒരു കാരണവശാവും നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായി രോ​ഗികൾ വീടുകളിൽ ചികിത്സ ചെയ്യുന്നു.

കൊവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വീട്ടില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സ്വയം നിരീക്ഷണത്തിലാകുന്നതാണ് കൂടുതൽ നല്ലതെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു. ഐസോലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി 24 മണിക്കൂറും ഒരാള്‍ ഉണ്ടായിരിക്കണം.

സഹായിയും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഐസോലേഷന്‍ അവസാനിക്കുന്ന മുഴുവന്‍ കാലയളവിലും പാലിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്‌നങ്ങളോ പ്രകടമായാൽ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും ഡോ. ഡാനിഷ് പറഞ്ഞു. 

കൊവിഡ് പോസിറ്റീവായ വീടുകളിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. ഡാനിഷ് പറയുന്നു.

ഒന്ന്...

 ആദ്യമായി കൊവിഡ് പോസിറ്റീവായ രോ​ഗി ഇരിക്കേണ്ടത് വെളിച്ചവും വായുസഞ്ചാരവും ഉള്ള മുറിയിലായിരിക്കണം. ബാത്ത് റൂം ഉള്ള മുറിയാകാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

 

രണ്ട്...

കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന രോ​ഗി താമസിക്കുന്ന വീട്ടിൽ പ്രായം കൂടിയ വ്യക്തികളോ അല്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നമുള്ളവർ, കിഡ്നി തകരാർ ഉള്ളവർ, കരൾ രോ​ഗം ഉള്ളവർ ഈ പ്രശ്നങ്ങളുള്ളവർ ആ വീട്ടിൽ താമസിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കൊവിഡ് പോസിറ്റീവായ ആളെ സഹായിക്കാൻ ആ വീട്ടിൽ ഒരു വ്യക്തി മാത്രം മതിയാകും.

മൂന്ന്...

 കൊവി‍ഡ് പോസിറ്റീവായ രോ​ഗിയും സഹായിക്കുന്ന ആളുമായി ഒരു കാരണവശാവും നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അവർക്കുള്ള ഭക്ഷണം വാതിലിന് പുറത്ത് വയ്ക്കുക. ​ഗ്ലാസ്, ജ​ഗ്,പ്ലേറ്റ് ഇവ രോ​ഗിയ്ക്ക് മാത്രമായിട്ടുള്ളത് പ്രത്യേകം സൂക്ഷിച്ച് വയ്ക്കുക. മറ്റുള്ളവർ ആ പ്ലേറ്റോ ​ഗ്ലാസോ ഉപയോ​ഗിക്കരുത്.

നാല്...

 'pulse oximeter' വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.  pulse oximeter ഉപയോ​ഗിക്കുന്നത് ഓക്സിജന്റെ അളവ് അറിയാൻ സഹായിക്കും. പരിശോധിക്കുമ്പോൾ 90 ന് താഴേ പോകുന്നുണ്ടെങ്കിൽ ഉറപ്പായും ആശുപത്രിയിൽ പോകുക. 'pulse oximeter' ഉപയോ​ഗിക്കുന്നത് ഹർട്ട് ബീറ്റ് അളവും അറിയാൻ സാധിക്കും. സാധാരണയായി 60 മുതൽ 100 ആണ് ഹൃദയം അടിക്കുന്നത്. 120 കൂടുതൽ ഹൃദയം അടിക്കുന്നുണ്ടെങ്കിൽ അത് അപകടകരമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോകാൻ ശ്രദ്ധിക്കുക.

 

 

അഞ്ച്...

മുറിയിൽ എപ്പോഴും ഒരു ബുക്ക് സൂക്ഷിക്കുക. ബുക്കിൽ ഓക്സിജന്റെ അളവ്, ഹാർട്ട് റേറ്റ് എന്നിവ എഴുതി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിന്റെ കൂടെ temperature എത്രയുണ്ട്, പാരസെറ്റമോൾ കഴിക്കുന്നുണ്ടോ, എപ്പോഴൊക്കെയാണ് കഴിക്കുന്നത് ഇതിനെ കുറിച്ചെല്ലാം എഴുതി വയ്ക്കുക. പ്രമേഹം ഉണ്ടെങ്കിൽ glucometer ഉപയോ​ഗിച്ച് ഷു​ഗർ സ്വന്തമായി നോക്കുക. മാത്രമല്ല രക്തസമ്മർദ്ദവും പരിശോധിക്കുക. രാവിലെയും രാത്രിയും പരിശോധിക്കുക.

ആറ്...

രോ​ഗി കിടക്കുന്ന മുറിയിൽ പത്തിൽ കൂടുതൽ മാസ്ക്കുകൾ‌ സൂക്ഷിക്കുക. രോ​ഗി മറ്റൊരാളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടേണ്ട സാഹചര്യം വന്നാൽ നിർബന്ധമായും മാസ്ക്ക് ധരിക്കുക. 

 

 

ഏഴ്...

 മൊബെെൽ ചാർജറും മൊബെെലും എപ്പോഴും മുറിയിൽ തന്നെ സൂക്ഷിക്കുക. 

എട്ട്...

 ടൗവ്വൽ, മറ്റ് വസ്ത്രങ്ങളെല്ലാം രോ​ഗി സ്വന്തമായി തന്നെ കഴുകുക. രോ​ഗി കൂടുതൽ വസ്ത്രങ്ങൾ മുറിയിൽ കരുതുക. 

ഒൻപത്...

രോ​ഗി കിടക്കുന്ന മുറിയിലെ ടോയ്‌ലറ്റ്  വെറെ ആരും ഉപയോ​ഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഡിറ്റർജന്റ് ഉപയോ​ഗിച്ച വെള്ളം കൊണ്ട് ടോയ്‌ലറ്റ് കഴുകുകയോ അല്ലെങ്കിൽ ബ്ലിച്ചിങ് ലോഷൻ ഉപയോ​ഗിച്ച് കഴുകിയാൽ ടോയ്‌ലറ്റ്  അണുവിമുക്തമാകും. രണ്ട് ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ, ആറ് ടീസ്പൂൺ വെള്ളം ഉപയോ​ഗിച്ച് കുഴമ്പ് പരുവത്തിലാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. അതിൽ തെളിഞ്ഞ് വരുന്ന വെള്ളം ടോയ്‌ലറ്റിൽ ഒഴിച്ച് പൂർണമായി കഴുകുക. ടോയ്‌ലറ്റ് അണുവിമുക്തമാക്കാൻ ഇവ സഹായിക്കും. അതിനാൽ രോ​ഗി കിടക്കുന്ന മുറിയിൽ ഡിറ്റർജന്റും ബ്ലീച്ചിങ് പൗഡറും സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

 

പത്ത്...

കൊവിഡ് പോസിറ്റീവായവരിൽ‌ പ്രമേഹമുള്ളവരോ അല്ലെങ്കിൽ രക്തസമ്മർദ്ദമുള്ളവരോ ഉണ്ടാകാം. അങ്ങനെയുള്ളവർ അവർ സ്ഥിരം കഴിക്കുന്ന മരുന്നുകൾ രോ​ഗി കിടക്കുന്ന മുറിയിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പതിനൊന്ന്...

കൊവിഡ് പോസിറ്റീവായ രോ​ഗിയും മറ്റുള്ളവരും ബാക്കിയുള്ളവരുമായി ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രോഗിയെ സഹായിക്കുന്ന വ്യക്തി മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പന്ത്രണ്ട്...

കൊവിഡ് പോസിറ്റീവായ രോ​ഗിയുള്ള വീട്ടിൽ പുറത്ത് നിന്നുള്ള ആളുകളെ കയറ്റരുത്. 14 ദിവസം പുറത്ത് നിന്ന് ആരും വീട്ടിലോട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പതിമൂന്ന്...

 ഈ സമയങ്ങളിൽ പരമാവധി 'ഡിജിറ്റൽ പേയ്മെറ്റ്' നടത്താൻ ശ്രമിക്കുക. 

 

 

പതിനാല്...

രോ​ഗി ഉപയോ​ഗിച്ച മാസ്ക് അടഞ്ഞ ചവറ്റ് കുട്ടയിലേക്ക് വേണം ഇടാൻ. രോ​ഗിയെ സഹായിക്കുന്ന വ്യക്തി എപ്പോഴും മാസ്ക് ധരിക്കുകയും ​ഗ്ലൗസ് ധരിക്കുകയും വേണം. രോ​ഗി ഉപയോ​ഗിച്ച മാസ്ക്ക് കത്തിച്ച് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക.

പതിനഞ്ച്...

രോ​ഗി കിടക്കുന്ന മുറി വൃത്തിയാക്കാൻ പ്രത്യേകം തുണി ഉപയോ​ഗിക്കുക.  ആ തുണി വെറെ ആരും തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പതിനാറ്...

കൊവിഡ് പോസിറ്റീവായ രോ​ഗി വെെറ്റമിൻ സി അടങ്ങിയ ഏതെങ്കിലുമൊരു ഭക്ഷണം നിർബന്ധമായും കഴിക്കണം. പപ്പായ, പേരയ്ക്ക, നെല്ലിക്ക, ഓറഞ്ച് എന്നിവയിൽ വെെറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

 

 

പതിനേഴ്...

വെെറ്റമിൻ സി മാത്രമല്ല വെറ്റമിൻ എ അടങ്ങിയ ഭക്ഷണങ്ങഉും പരമാവധി കഴിക്കാൻ ശ്രമിക്കുക. പാൽ, മുട്ട, ചീര, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിൽ വെെറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

പതിനെട്ട്...

കൊവിഡ് പോസിറ്റീവായ രോ​ഗി ഒരു കാരണവശാവും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. പുകവലിക്കുന്നത് ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കാം.

 

 

പത്തൊൻപത്...

അമിതമായ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക. അത് പ്രതിരോധശേഷിയെ ബാധിക്കാം. അത് കൊണ്ട് തന്നെ 14 ദിവസം സമ്മർദ്ദം ഒഴിവാക്കി പാട്ട് കേൾക്കുകയോ വായിക്കുകയോ എഴുതുകുകയോ ചെയ്യാം.

ഇരുപത്...

ലഘു വ്യായാമങ്ങൾ ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല രോ​ഗത്തെ ചെറുക്കാനും സഹായിക്കും. കൊവിഡ് രോ​ഗി ജങ്ക് ഫുഡ്, മധുര പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി പകരം പച്ചക്കറികൾ, നട്സ്, പയറുവർ​ഗങ്ങൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ഡാനിഷ് പറഞ്ഞു.

 

 

കൊവിഡ് 19; രണ്ട് മാസ്ക്കുകൾ എങ്ങനെയാണ് ധരിക്കേണ്ടത്; ഡോക്ടർ പറയുന്നു

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!