അത്താഴം നേരത്തെ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ‌‌

Published : Jul 17, 2025, 05:19 PM ISTUpdated : Jul 17, 2025, 05:25 PM IST
dinner

Synopsis

രാത്രി വൈകി അത്താഴം കഴിക്കുന്നത് അസ്വസ്ഥത, ഉറക്കം തടസ്സപ്പെടുത്തൽ, ദീർഘകാല ഉപാപചയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നതായി താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഗുൽനാസ് ഷെയ്ഖ് പറയുന്നു. 

അത്താഴം എപ്പോഴും നേരത്തെ കഴിക്കാനാണ് ഡോക്ടർമാർ പറയാറുള്ളത്. രാത്രി ഏഴ് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് നൽകുന്നത്. വെറുമൊരു ശീലം എന്നതിലുപരി അത്താഴത്തിന്റെ സമയം ദഹനം, ഉപാപചയം, ഉറക്കത്തിന്റെ ഗുണനിലവാരം, എന്നിവയിൽ ശക്തമായ പങ്ക് വഹിക്കുന്നു.

രാത്രി വൈകി അത്താഴം കഴിക്കുന്നത് അസ്വസ്ഥത, ഉറക്കം തടസ്സപ്പെടുത്തൽ, ദീർഘകാല ഉപാപചയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നതായി താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഗുൽനാസ് ഷെയ്ഖ് പറയുന്നു.

ശരീരത്തിലെ മിക്ക പ്രവർത്തനങ്ങളെയും പോലെ ദഹനവ്യവസ്ഥയും ഒരു സർക്കാഡിയൻ റിഥം പിന്തുടരുന്നു. പകൽ സമയത്ത് നമ്മുടെ മെറ്റബോളിസം കൂടുതൽ സജീവമായിരിക്കും. വൈകുന്നേരം അടുക്കുന്തോറും മന്ദഗതിയിലാകാൻ തുടങ്ങും. അത്താഴം നേരത്തെ കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും സഹായിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയ്ക്കും പുറമേ, നേരത്തെയുള്ള അത്താഴം മികച്ച ഉറക്ക നിലവാരത്തെ സഹായിക്കുന്നു. രാവിലെ കൂടുതൽ എനർജിയോടെ എഴുന്നേൽക്കുന്നതിനും അടുത്ത ദിവസം മെച്ചപ്പെട്ട ഊർജ്ജവും ഏകാഗ്രതയും ലഭിക്കുകയും ചെയ്യുന്നതായി ഗുൽനാസ് ഷെയ്ഖ് പറഞ്ഞു.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ സ്തനാർബുദവും വരാനുള്ള സാധ്യത കൂടുതലാണെന്ന് ക്യാൻസർ ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഏഴ് മണി തന്നെ ആകണമെന്നില്ല. രാത്രി കിടക്കുന്നതിന് കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ശീലമാക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ