പ്രമേഹമുള്ളവർ പിസ്ത കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

By Web TeamFirst Published Jun 5, 2019, 10:37 AM IST
Highlights

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. കാരണം, ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത സഹായിക്കുമെന്നാണ് ലോമ ലിൻഡ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ജോൺ സെബേറ്റാ പറയുന്നത്.

നട്സുകൾ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്കറിയാം. പോഷക​ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നത് പിസ്തയിലാണെന്നാണ് വിദ​​​ഗ്ധർ പറയുന്നത്. പിസ്തയിൽ കാത്സ്യം, അയേൺ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പിസ്ത. വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. കാരണം, ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത സഹായിക്കുമെന്നാണ് ലോമ ലിൻഡ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ജോൺ സെബേറ്റാ പറയുന്നത്.

പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡോ. ജോൺ സെബേറ്റാ പറയുന്നു.  ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത. 

click me!