ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം

By Web TeamFirst Published Jun 4, 2019, 9:37 PM IST
Highlights

ബാര്‍ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മെലിയാന്‍ സഹായിക്കുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും സഹായിക്കും.പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.ദിവസവും അര മണിക്കൂറെങ്കിലും നടക്കുക.

ശരീരഭാരം കുറയ്ക്കണം എന്ന ആഗ്രഹം ഇന്ന് പലര്‍ക്കുമുണ്ട്. ശരീരഭാരം മൂലം അത്രത്തോളം  ആരോഗ്യപ്രശ്നങ്ങള്‍ ഇന്ന് സൃഷ്ടിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ശരീരഭാരം  കുറയ്ക്കാനായി പലരും സ്വീകരിക്കുന്ന വഴികള്‍ തെറ്റാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. 

പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. പലരും ചെയ്യുന്ന വഴിയാണത്.  നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന എളുപ്പ വഴികൾ ഇതാ...

1. ഉപ്പിന്റെ അളവ് കുറയ്ക്കുക.
2. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
3.വറുത്തതു പൊരിച്ചതുമായ ഭക്ഷണങ്ങ
 ഒഴിവാക്കുക.
4.പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കുക.
5. ഇഷ്ടമുള്ളതെന്തും വലിച്ചുവാരി കഴിക്കരുത്. അതും പാകത്തിന് മാത്രമാക്കുക.
6. നാരുകളടങ്ങിയ ഭക്ഷണം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
7. ധാരാളം വെള്ളം കുടിക്കുക.
8. ബാര്‍ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മെലിയാന്‍ സഹായിക്കുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ബാര്‍ലി സഹായിക്കും.
9. പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
10.മഞ്ഞള്‍, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.
11. ദിവസവും അര മണിക്കൂറെങ്കിലും നടക്കുക.

click me!