മുഖം തിളക്കമുള്ളതാക്കാൻ കഞ്ഞി വെള്ളം ; ഉപയോ​ഗിക്കേണ്ട വിധം

Published : Aug 19, 2026, 08:40 PM IST
rice water

Synopsis

കഞ്ഞി വെള്ളം തണുപ്പിച്ച് അരിച്ചെടുത്ത ശേഷം, ഒരു കോട്ടൺ പാഡ് ഉപയോഗിച്ചോ വൃത്തിയുള്ള കൈകൾ കൊണ്ടോ ശുദ്ധമായ ചർമ്മത്തിൽ പുരട്ടാം. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ മുഖക്കുരു പൂർണമായും ഇല്ലാതാകും.

തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് കഞ്ഞി വെള്ളം. ചർമ്മത്തിന്റെ സംരക്ഷണപാളിയെ ശാന്തമാക്കാനും പരിപോഷിപ്പിക്കാനും സഹായിച്ചേക്കാവുന്ന അന്നജവും മറ്റ് ഘടകങ്ങളും കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

കഞ്ഞി വെള്ളം തണുപ്പിച്ച് അരിച്ചെടുത്ത ശേഷം, ഒരു കോട്ടൺ പാഡ് ഉപയോഗിച്ചോ വൃത്തിയുള്ള കൈകൾ കൊണ്ടോ ശുദ്ധമായ ചർമ്മത്തിൽ പുരട്ടാം. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ മുഖക്കുരു പൂർണമായും ഇല്ലാതാകും. ചർമത്തിലെ സുഷിരങ്ങൾ കുറയ്ക്കുന്നതിനും കഞ്ഞിവെള്ളം നല്ലതാണ്.

കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് ചർമത്തിന്റെ ഇലാസ്തികതയും കൊളാജൻ ഉത്പാദനവും വർധിപ്പിച്ച് യുവത്വം നിലനിർത്തും. ചർമത്തിൽ കഞ്ഞിവെള്ളം ദിവസേന പുരട്ടുന്നതിലൂടെ ചർമത്തിന് പ്രായക്കുറവ് തോന്നും.

കഞ്ഞിവെള്ളത്തിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഇത് നേർത്തവരകളും പ്രായമാകുന്നതിന്റെ അടയാളങ്ങളും കുറയ്ക്കുന്നു. അല്പം കഞ്ഞി വെള്ളം കറ്റാർവാഴ ജെല്ലുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഇത് മുഖത്തെ കരുവാളിപ്പ് അകറ്റും.

വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനും നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖത്ത് ഫേസ് പാക്ക് ചെയ്യാം. ഇതിനായി കഞ്ഞി വെള്ളവും ചോറും തൈരും ഉപയോഗിച്ച് പേസ്റ്റാക്കി മുഖത്ത് ഇടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതം ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ