ഹൃദയശസ്ത്രക്രിയ ചെയ്ത് റോബോട്ടുകള്‍; രാജ്യത്തെ ഈ ആശുപത്രിയിൽ അഞ്ചുമാസത്തിനിടെ നടന്നത് 27 ശസ്ത്രക്രിയകൾ

Web Desk   | others
Published : Dec 21, 2019, 06:46 PM IST
ഹൃദയശസ്ത്രക്രിയ ചെയ്ത് റോബോട്ടുകള്‍; രാജ്യത്തെ ഈ ആശുപത്രിയിൽ അഞ്ചുമാസത്തിനിടെ നടന്നത് 27 ശസ്ത്രക്രിയകൾ

Synopsis

ശസ്ത്രക്രിയാരംഗത്തുൾപ്പെടെ വൈദ്യശാസ്ത്രമേഖലയിലും ഇവയുടെ ഉപയോഗം ഇന്ന് വ്യാപകമാണ്. പ്രതിമാസം 500ലധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് കണക്ക്. 

ബംഗളൂരു: ഒട്ടുമിക്ക മേഖലകളിലും ഇന്ന് റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശസ്ത്രക്രിയാരംഗത്തുൾപ്പെടെ വൈദ്യശാസ്ത്രമേഖലയിലും ഇവയുടെ ഉപയോഗം ഇന്ന് വ്യാപകമാണ്. പ്രതിമാസം 500 ലധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് കണക്ക്. പക്ഷേ ഹൃദ്രോഗരംഗത്ത് ഇതിന്റെ സാധ്യതകൾ കൂടുതലായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. ഹൃദ്രോഗ രംഗത്തും റോബോട്ടുകളെ ഉപയോഗിച്ചുള്ള  ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ബംഗളൂരു ബന്നാർഗട്ടയിലുളള അപ്പോളോ ആശുപത്രി.

അഞ്ചുമാസത്തിനിടെ ഇവിടെ  നടന്നത് റോബോട്ടുകളെ ഉപയോഗിച്ചുകൊണ്ടുളള 27 ഹൃദയ ശസ്ത്രക്രിയകളാണ്. ഹൃദയവാൽവുകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളും ഹൃദയ അറകളുടെ ദ്വാരം അടക്കുന്ന ശസ്ത്രക്രിയകളും ഇതിൽ ഉൾപ്പെടും. ഇന്ത്യയിലാദ്യമായാണ് റോബോട്ടിക് ഹൃദയശസ്ത്രക്രിയ സ്ഥിരാടിസ്ഥാനത്തിൽ നടത്തുന്നതെന്ന് ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ  ഡോ. സാത്യകി നമ്പാല  ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"ഹൃദ്രോഗ ചികിത്സയിൽ അപ്പോളോ ആശുപത്രിയിൽ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ നടന്നത് 2019 ആഗസ്തിലാണ്. 32 കാരനായ യുവാവിനു ഹൃദയവാൽവ് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം മൂന്നാമത്തെ ദിവസം യുവാവിന് ആശുപത്രിവിടാൻ കഴിഞ്ഞു. റോബോട്ടിക് ശസ്ത്രക്രിയ സ്ഥിരാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഴ്‌ച്ച യിൽ നാലു റോബോട്ടിക് ശസ്ത്രക്രിയകൾ വരെ നടത്താറുണ്ടെന്നും ഡോ.സാത്യകി പറഞ്ഞു.

രാജ്യത്തെ ചുരുക്കം ചില ആശുപത്രികൾ മാത്രമാണ് ഹൃദയ ശസ്ത്രക്രിയാ രംഗത്ത് റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു ഇതിൽ മിക്കവയും. ഈ ശസ്ത്രക്രിയകളിലധികവും പരാജയപ്പെടുകയോ അവയ്ക്ക് തുടർച്ചയുണ്ടാവുകയോ ചെയ്തില്ല. ഡോക്ടർ പറഞ്ഞു.

റോബോട്ടിക് ശസ്ത്രക്രിയ പൂർണ്ണമായും ഡോക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ഇവയിൽ ഘടിപ്പിച്ചിരിക്കുന്ന നാലു യന്ത്ര കൈകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുമ്പോൾ ഒരു കൈയ്യിൽ ക്യാമറ ഘടിപ്പിച്ചിരിക്കും. ത്രിമാനസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ആന്തരാകവയവങ്ങളുടെ ദൃശ്യങ്ങൾ കാണാനാവുക. ഇത് കാരണം ശസ്ത്രക്രിയ കൂടുതൽ സൂക്ഷ്്മവും കാര്യക്ഷമവുമായിരിക്കും.

നെഞ്ചിലെ എല്ല് കീറിമുറിക്കാതെ വളരെ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് ശസ്ത്രക്രിയയെന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യത വളരെയധികം കുറയുന്നു. ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുന്നുമില്ലെന്നും ഡോക്ടർ പറഞ്ഞു. പരമ്പരാഗത ഹൃദയം ശസ്ത്രക്രിയകളേക്കാൾ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് 10 മുതൽ 15 ശതമാനം വരെ ചിലവ് കൂടുതലാണ്.   

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ