Samantha Ruth Prabhu : 'എന്‍റെ ഏറ്റവും മോശമായ അവസ്ഥകളില്‍ പോലും എന്നെ വിട്ടുകൊടുത്തില്ല...'

Published : Nov 13, 2022, 02:44 PM IST
Samantha Ruth Prabhu : 'എന്‍റെ ഏറ്റവും മോശമായ അവസ്ഥകളില്‍ പോലും എന്നെ വിട്ടുകൊടുത്തില്ല...'

Synopsis

പേശികളെ ബാധിക്കുന്ന പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗമാണ് 'മയോസൈറ്റിസ്'. ജീവന് ഭീഷണിയാകില്ലെങ്കില്‍ പോലും അത്ര നിസാരമായി തള്ളിക്കളയാവുന്ന രോഗവുമല്ല ഇത്. നടക്കാനോ, ചലനങ്ങള്‍ക്കോ എല്ലാം ബുദ്ധിമുട്ട് നേരിടുന്ന രോഗത്തിനെ നിയന്ത്രിച്ചുകൊണ്ടുപോയില്ലെങ്കില്‍ ക്രമേണ ഇത് ശരീരത്തെയും അതുവഴി നിത്യജീവിതത്തെ പ്രതികൂലമായി തന്നെ ബാധിക്കും. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തെന്നിന്ത്യൻ സിനിമാതാരം സാമന്ത റൂത്ത് പ്രഭു താൻ നേരിടുന്നൊരു അസുഖത്തിന്‍റെ ഭീഷണിയെ കുറിച്ച് പരസ്യമായി പങ്കുവച്ചത്. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്നും താൻ ചികിത്സയിലാണ് എന്നുമായിരുന്നു താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇതിന് പിന്നാലെ സാമന്തയുടെ രോഗത്തെ കുറിച്ച് നിരവധി പേര്‍ അന്വേഷണങ്ങള്‍ നടത്തി. പ്രമുഖ താരങ്ങളും ആരാധകരുമടക്കം വലിയൊരു സംഘം തന്നെ സാമന്തയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെ സൗഖ്യം നേര്‍ന്നു. 

പേശികളെ ബാധിക്കുന്ന പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗമാണ് 'മയോസൈറ്റിസ്'. ജീവന് ഭീഷണിയാകില്ലെങ്കില്‍ പോലും അത്ര നിസാരമായി തള്ളിക്കളയാവുന്ന രോഗവുമല്ല ഇത്. നടക്കാനോ, ചലനങ്ങള്‍ക്കോ എല്ലാം ബുദ്ധിമുട്ട് നേരിടുന്ന രോഗത്തിനെ നിയന്ത്രിച്ചുകൊണ്ടുപോയില്ലെങ്കില്‍ ക്രമേണ ഇത് ശരീരത്തെയും അതുവഴി നിത്യജീവിതത്തെ പ്രതികൂലമായി തന്നെ ബാധിക്കും. 

രോഗം ബാധിച്ച സമയത്ത് പലപ്പോഴും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാൻ പോലുമായിരുന്നില്ലെന്ന് ഇതിന് ശേഷം സാമന്ത ഒരു വീഡിയോ അഭിമുഖത്തിലും പറഞ്ഞിരുന്നു. തന്‍റെ ഏറ്റവും മോശമായ ദിവസങ്ങളാണിതെന്നും പോരാടിക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും കണ്ണീരോടെയാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. 

ഇപ്പോഴിതാ തന്‍റെ പ്രതികൂലസാഹചര്യങ്ങളിലെല്ലാം കൂടെ നിന്ന തന്‍റെ പേഴ്സണല്‍ ഫിറ്റ്നസ് ട്രെയിനര്‍ ജുനൈദ് ഷെയ്ഖിന് നന്ദി അറിയിക്കുകയാണ് സാമന്ത. എന്തെല്ലാം പ്രതിസന്ധികളുണ്ടായിട്ടും തന്നെ അതിനൊന്നും വിട്ടുകൊടുക്കാതെ മുന്നോട്ടുകൊണ്ട് പോയത് ഇദ്ദേഹമാണെന്ന് സാമന്ത പറയുന്നു. 

ജുനൈദിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഫോട്ടോയും സാമന്ത ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'യശോദ' പ്രേക്ഷകരിലേക്ക് എത്തിയതിന് ശേഷം സിനിമയിലെ ആക്ഷൻ സീനുകളുടെ പേരില്‍ സാമന്ത ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം കാരണം ജുനൈദ് ആണെന്നാണ് സാമന്ത അവകാശപ്പെടുന്നത്. 

'കഴിഞ്ഞ ഏതാനും മാസങ്ങളായി എന്‍റെ എല്ലാ പ്രതിസന്ധികളും എന്നോടൊപ്പം നിന്ന് കണ്ട ഏതാനും ആളുകളിലൊരാളാണ് താങ്കല്‍. എന്‍റെ ഏറ്റവും മോശപ്പെട്ട ദിവസങ്ങള്‍... എന്‍റെ ദുര്‍ബലത, കണ്ണീര്‍... ഹൈ സ്റ്റിറോയിഡ് തെറാപ്പികള്‍... എല്ലാം. പക്ഷേ ഒരിക്കലും ഒന്നിനും താങ്കള്‍ എന്നെ വിട്ടുകൊടുത്തില്ല. ഇനിയും വിട്ടുകൊടുക്കുകയില്ലെന്നും എനിക്കറിയാം. നന്ദി...'- ഇതായിരുന്നു സാമന്ത ജുനൈദിനെ കുറിച്ച് എഴുതിയ വാക്കുകള്‍.

 

ജുനൈദിന്‍റെ മേല്‍നോട്ടത്തില്‍ പരിശീലനം തേടുന്നതിന്‍റെ വീഡിയോയും സാമന്ത പങ്കുവച്ചിട്ടുണ്ട്. നേരത്തെയും ജുനൈദിന്‍റെ കീഴില്‍ ഹെവി വര്‍ക്കൗട്ടുകളും പരിശീലനങ്ങളും ചെയ്യുന്നതിന്‍റെ വീഡിയോകള്‍ സാമന്ത പങ്കുവച്ചിരുന്നു. സിനിമകളില്‍ ആക്ഷൻ സ്വീക്വൻസുകള്‍ ചെയ്യുന്നതിന് സാമന്തയെ ഇദ്ദേഹം നല്ലരീതിയില്‍ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ഈ വീഡിയോകളും ചിത്രങ്ങളും തന്നെ ഉദാഹരണമാണ്. 

 

Also Read:- രോഗവിവരം പരസ്യമായി പങ്കുവച്ച് സാമന്ത; പ്രിയതാരത്തിന്‍റെ രോഗത്തെ കുറിച്ച് അന്വേഷിച്ച് ആരാധകര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ