
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ താരങ്ങള്‍ പോലും വര്‍ക്കൗട്ടിന് വേണ്ടിയും ഡയറ്റിന് വേണ്ടിയും ഏറെ കഠിനാദ്ധ്വാനം നടത്താറുണ്ട്.
അധികം പേരും ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുമുണ്ട്. ഇക്കൂട്ടത്തില്‍ വലിയ തോതില്‍ ശ്രദ്ധ നേടാറുള്ള താരമാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ.
അമിതവണ്ണത്തിന്റെ പേരില്‍ കൗമാര കാലത്ത് വ്യാപകമായി 'ബോഡിഷെയിമിംഗ്' നേരിട്ട ഒരാള്‍ കൂടിയാണ് സാറ. ഈ ഓര്‍മ്മകളെല്ലാം പിന്നീട് സാറ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിന് ശേഷം സിനിമയിലേക്ക് ചുവടുവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും സാറ തന്റെ വണ്ണം കുറച്ചത്.
മേക്ക്ഓവറിന് ശേഷം സാറ പതിവായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് സെഷന്റെ കിടിലനൊരു വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പുഷ് അപ്‌സ്, ക്രഞ്ചസ്, ബര്‍പീസ്, സ്‌ട്രെച്ചിംഗ്, പ്ലാങ്ക്‌സ് തുടങ്ങി ഫിറ്റ്‌നസിന് വേണ്ടി പതിവായി ചെയ്യേണ്ട വര്‍ക്കൗട്ടുകളെല്ലാം ഉള്‍പ്പെടുത്തിയാണ് വീഡിയോ.
നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം നല്‍കിയിരിക്കുന്നത്. ഏറെ പ്രചോദനകരമാണ് സാറയുടെ സമര്‍പ്പണബോധമെന്നും അധ്വാനമെന്നും ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു. ശരീരത്തിന്റെ മാത്രമല്ല മനസിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും കൂടി സഹായകമാണ് വര്‍ക്കൗട്ട് എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സാറ പറയുന്നത്. മുമ്പും സാറയുടെ ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.
Also Read:- സാരിയില്‍ പുഷ് അപ് ചെയ്യുന്ന നടി; വീഡിയോ വൈറല്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam