ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

By Web TeamFirst Published Dec 5, 2020, 10:12 PM IST
Highlights

മുഖത്തെ ചുളിവുകൾ, കണ്ണിന് താഴേയുള്ള പാട്, മുഖത്തെ കരുവാളിപ്പ്, മുരുക്കുരു എന്നിവ മാറാൻ പോഷകസമൃദ്ധമായ ഭക്ഷണം മാത്രമല്ല ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ചർമ്മ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. മുഖത്തെ ചുളിവുകൾ, കണ്ണിന് താഴേയുള്ള പാട്, മുഖത്തെ കരുവാളിപ്പ്, മുരുക്കുരു എന്നിവ മാറാൻ പോഷകസമൃദ്ധമായ ഭക്ഷണം മാത്രമല്ല ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്... 

ഒന്ന്...

രാവിലെ ഉണരുമ്പോൾ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. രാത്രിയിൽ ചർമത്തിൽ അടിഞ്ഞുകൂടിയ എണ്ണ നീക്കം ചെയ്യാൻ തണുത്തവെള്ളം സഹായിക്കും. മാത്രമല്ല ചർമത്തിന് ഉണർവും നൽകും. സോപ്പോ, ഫേസ് വാഷോ ഒന്നും ഉപയോഗിക്കാതെ വേണം മുഖം കഴുകാൻ.

രണ്ട്...

ചർമസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മുൾട്ടാണി മിട്ടി. രാവിലെ അഞ്ചോ പത്തോ മിനിട്ട് മുൾട്ടാണിമിട്ടി മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചർമത്തിലടിഞ്ഞ അഴുക്കുകൾ നീക്കം ചെയ്യാനും ചർമം മൃദുവാകാനും ഇത് സഹായിക്കും. മാത്രമല്ല ചർമത്തിലെ നിർജ്ജലീകരണം തടയാനും ചർമത്തിന് തിളക്കം കൂട്ടാനും മുൾട്ടാണിമിട്ടി നല്ലതാണ്.

മൂന്ന്...

ചർമത്തെ ദിവസം മുഴുവൻ ജലാംശമുള്ളതാക്കി നിലനിർത്താൻ ഗ്ലിസറിൻ വളരെ നല്ലതാണ് . അൽപം പനിനീരിലോ ചെറുനാരങ്ങാ നീരിലോ ഗ്ലിസറിൻ മിക്സ് ചെയ്യുക. ഇതിനെ ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി ദിവസവും മുൾട്ടാണിമിട്ടി ഫേസ് പാക്ക് പുരട്ടിയ ശേഷം മുഖം വൃത്തിയായി കഴുകി ഈ ഗ്ലിസറിൻ കൂട്ട് മുഖത്ത് പുരട്ടുക. മുഖക്കുരുവിന്റെയും മറ്റും പാടുകൾ നീക്കം ചെയ്യാൻ ഏറെ സഹായിക്കും.

വീട്ടിലിരുന്ന് തന്നെ വണ്ണം കുറച്ച് 'ഫിറ്റ്' ആകാം; അഞ്ച് സിമ്പിള്‍ വ്യായാമങ്ങള്‍

click me!