കുട്ടികളെ ബാധിക്കുന്ന 'സ്കാര്‍ലെറ്റ് ഫീവര്‍'; കേസുകള്‍ കൂടുന്നതായി യുകെയില്‍ നിന്ന് ഡോക്ടര്‍മാര്‍

Published : Nov 15, 2022, 09:34 AM IST
കുട്ടികളെ ബാധിക്കുന്ന 'സ്കാര്‍ലെറ്റ് ഫീവര്‍'; കേസുകള്‍ കൂടുന്നതായി യുകെയില്‍ നിന്ന് ഡോക്ടര്‍മാര്‍

Synopsis

ഇത് നേരത്തെ തന്നെ നിലവിലുള്ള രോഗമാണ്. എന്നാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം രോഗം അസാധാരണമാം വിധം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണത്രേ ഇപ്പോള്‍.

കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മിക്ക രാജ്യങ്ങളും കൊവിഡിനോട് പോരാടിക്കൊണ്ട് തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിന്‍റെ ഭാഗമായികൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ എല്ലായിടത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ പലയിടങ്ങളിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം വര്‍ധിച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ യുകെയില്‍ പലയിടങ്ങളിലും കുട്ടികളെ ബാധിക്കുന്ന 'സ്കാര്‍ലെറ്റ് ഫീവര്‍' വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒരു തരത്തിലുള്ള ബാക്ടീരിയല്‍ ഇൻഫെക്ഷനാണ്  'സ്കാര്‍ലെറ്റ് ഫീവര്‍'. 'സ്ട്രെപ്റ്റോകോക്കസ് പയോജീൻസ്' എന്ന ബാക്ടീരിയ ആണ് രോഗത്തിന് കാരണമാകുന്നത്. 

ഇത് നേരത്തെ തന്നെ നിലവിലുള്ള രോഗമാണ്. എന്നാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം രോഗം അസാധാരണമാം വിധം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണത്രേ ഇപ്പോള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെയാകാം  'സ്കാര്‍ലെറ്റ് ഫീവര്‍' കേസുകള്‍ കൂടുന്നതെന്നാണ് യുകെയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. 

അധികവും പത്ത് വയസിന് താഴെയുള്ള കുട്ടികളൊണ്  'സ്കാര്‍ലെറ്റ് ഫീവര്‍' ബാധിക്കുന്നത്. മുതിര്‍ന്നവരെ ബാധിക്കില്ലെന്നല്ല. എന്നാല്‍ കുട്ടികളെയാണ് കാര്യമായും ബാധിക്കുക.  

ചര്‍മ്മത്തില്‍ നിറവ്യത്യാസം, പാടുകള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം, പനി എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പനി നല് തീവ്രതയുള്ള രീതിയിലായിരിക്കും. ഇതിന് പുറമെ തലവേദന, തൊണ്ടവദന, കവിളുകളില്‍ ചുവപ്പ് നിറം, നീവില്‍ വീക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ലക്ഷണമായി വരാറുണ്ട്. 

ഇൻഫെക്ഷൻ ബാധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ചര്‍മ്മത്തില്‍ നിറവ്യത്യാസമോ പാടുകളോ കാണാൻ തുടങ്ങും. പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരുന്ന രോഗമായതിനാല്‍ തന്നെ ഇത് ഏറെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രോഗി തുമ്മുന്നതിലൂടെയോ, ചുമയ്ക്കുന്നതിലൂടെയോ, അടുത്തിടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവല്‍- ബെഡ്ഷീറ്റ്- പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയോ എല്ലാം രോഗം പകരാം.

അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ രോഗം ബാധിച്ചവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്താൻ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

Also Read:- കുട്ടികളില്‍ പിടിപെടുന്ന ശ്വാസകോശരോഗം; നിങ്ങള്‍ക്ക് ശ്രദ്ധിക്കാവുന്നത്...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ