Asianet News MalayalamAsianet News Malayalam

'മാസ്‌കിന് പകരം ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുന്നത് അപകടം...'

ജപ്പാനിലെ കോബില്‍ ഒരു സര്‍ക്കാര്‍ ഗവേഷണകേന്ദ്രത്തിലുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. റെസ്റ്റോറന്റുകള്‍ പോലുള്ള തൊഴില്‍ മേഖലകളില്‍ ധാരാളം ആളുകള്‍ പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകര്‍ ഷീല്‍ഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്

plastic face shields cannot resist covid transmission says a study
Author
Japan, First Published Sep 23, 2020, 6:33 PM IST

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാമെല്ലാവരും തന്നെ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചാണ് ഇപ്പോള്‍ പുറത്തുപോകുന്നത്. ഇതിനിടെ ചിലരെങ്കിലും മാസ്‌കിന് പകരമായി പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകളും ഉപയോഗിക്കുന്നുണ്ട്. 

എന്നാല്‍ പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകള്‍ കൊവിഡ് പകരുന്നത് തടയില്ലെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ജപ്പാനിലെ കോബില്‍ ഒരു സര്‍ക്കാര്‍ ഗവേഷണകേന്ദ്രത്തിലുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. 

റെസ്റ്റോറന്റുകള്‍ പോലുള്ള തൊഴില്‍ മേഖലകളില്‍ ധാരാളം ആളുകള്‍ പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകര്‍ ഷീല്‍ഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറായ 'ഫുഗാക്കു'വിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുമ്പോള്‍ 5 മൈക്രോമീറ്ററില്‍ താഴെ വലിപ്പം വരുന്ന സ്രവകണങ്ങള്‍ ഏകദേശം നൂറ് ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അഞ്ച് മൈക്രോമീറ്ററില്‍ താഴെ വലിപ്പം വരുന്ന സ്രവകണങ്ങള്‍ മാത്രമല്ല, 50 മൈക്രോമീറ്റര്‍ വരെ വലിപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീല്‍ഡിന് പുറത്തേക്ക് തെറിക്കുമെന്നാണ് പഠനം പറയുന്നത്. 

അതായത്, കൊവിഡ് വ്യാപനം തടയുന്നതില്‍ പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകള്‍ ഒട്ടും പ്രയോജനപ്രദമല്ലെന്ന് സാരം. അതിനാല്‍ തന്നെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നും പകരം ഫെയ്‌സ് മാസ്‌കുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- സ്വർണം പതിച്ച ഫേസ് ഷീൽഡ്, തൊപ്പിയായും ഉപയോ​ഗിക്കാം; വില എത്രയെന്ന് അറിയാമോ?...

Follow Us:
Download App:
  • android
  • ios