Heart Disease : ഗുരുതരമായ മാനസികരോഗമുള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

Web Desk   | Asianet News
Published : Mar 12, 2022, 01:38 PM ISTUpdated : Mar 12, 2022, 03:03 PM IST
Heart Disease :  ഗുരുതരമായ മാനസികരോഗമുള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

Synopsis

'ഗുരുതരമായ മാനസികരോഗം കണ്ടെത്തിയ ആളുകളിൽ പലരും ഹൃദ്രോഗം മൂലമാണ് മരിക്കുന്നതെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു...'- ​ഗവേഷണത്തിന് നേതൃത്വം നൽകിയ റെബേക്ക സി. റോസോം പറഞ്ഞു.

മാനസികരോഗങ്ങൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഗുരുതരമായ മാനസികരോഗങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ അല്ലെങ്കിൽ സ്കീസോഅഫെക്റ്റീവ് ഡിസോർഡർ എന്നിവയുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

'ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസിലെ ഏകദേശം 600,000 മുതിർന്നവരിൽ പഠനം നടത്തി.  'ഗുരുതരമായ മാനസികരോഗം കണ്ടെത്തിയ ആളുകളിൽ പലരും ഹൃദ്രോഗം മൂലമാണ് മരിക്കുന്നതെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു...'- ​ഗവേഷണത്തിന് നേതൃത്വം നൽകിയ റെബേക്ക സി. റോസോം പറഞ്ഞു.

മിനസോട്ടയിലെ മിനിയാപൊളിസിലുള്ള ഹെൽത്ത് പാർട്‌ണേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ ക്രോണിക് കെയർ ഇന്നൊവേഷനിൽ ബിഹേവിയറൽ ഹെൽത്തിലെ ഗവേഷകനാണ് ഇദ്ദേഹം. 2016 ജനുവരിക്കും 2018 സെപ്‌റ്റംബറിനും ഇടയിൽ മിനസോട്ടയിലും വിസ്കോൺസിനിലും ഒരു പ്രൈമറി കെയർ ക്ലിനിക്ക് സന്ദർശിച്ച 18-75 വയസ് പ്രായമുള്ള ഏകദേശം 600,000 ആളുകളുടെ ആരോഗ്യ വിവരങ്ങൾ ഈ വിശകലനം വിലയിരുത്തി.

ഏകദേശം 11,000 മുതിർന്നവർക്ക് ഗുരുതരമായ മാനസികരോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 70 ശതമാനം പേർക്ക് ബൈപോളാർ ഡിസോർഡറും 18 ശതമാനം പേർക്ക് സ്കീസോഫെക്റ്റീവ് ഡിസോർഡറും 12 ശതമാനം പേർക്ക് സ്കീസോഫ്രീനിയയും ഉണ്ടെന്ന് കണ്ടെത്തി. 

ഗുരുതരമായ മാനസിക രോഗങ്ങളുള്ളവരും അല്ലാത്തവരുമായ ആളുകൾക്ക് മൊത്തത്തിലുള്ള ഹൃദ്രോഗ സാധ്യത താരതമ്യം ചെയ്യുന്നതിനായി രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, ബോഡി മാസ് ഇൻഡക്സ്, പുകവലി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളിലാണ് ഞങ്ങളുടെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ​ഗവേഷകൻ പറയുന്നു. 

ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ അല്ലെങ്കിൽ സ്കീസോആഫെക്റ്റീവ് ഡിസോർഡർ എന്നിവ രോഗനിർണ്ണയിച്ച മുതിർന്നവരുടെ ഒരു വലിയ സാമ്പിളിൽ 30 വർഷത്തെ ഹൃദയ സംബന്ധമായ അപകടസാധ്യത പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകർ പറയുന്നു.

ഹൃദയത്തെ സംരക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

എല്ലാ ആഴ്‌ചയിലും 150 മിനിറ്റ് മിതമായ എയ്‌റോബിക് വ്യായാമവും 75 മിനിറ്റ് ശക്തമായ എയ്‌റോബിക് വ്യായാമവും ചെയ്യാൻ ഡോക്ടർമാർ പറയുന്നു. നടത്തം, ഓട്ടം, ജോഗിംഗ്, നീന്തൽ, നൃത്തം എന്നിവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോ​ഗ്യത്തിന് പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണം, ചുവന്ന മാംസം എന്നിവ ഒഴിവാക്കുക.

അമിതവണ്ണമോ പൊണ്ണത്തടിയോ ഒരു പ്രധാന അപകട ഘടകമാണ്. ബോഡി മാസ് ഇൻഡക്സ് 25-ൽ കൂടുതലോ അരക്കെട്ടിന്റെ ചുറ്റളവ് 35 ഇഞ്ചിൽ കൂടുതലോ ഉള്ള ഏതൊരു സ്ത്രീക്കും ഹൃദ്രോഗ സാധ്യത കൂടുതലാണ്. ചിട്ടയായ വ്യായാമവും കർശനമായ ഭക്ഷണ നിയന്ത്രണവും ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കും...Read more ഹൃദയത്തെ സംരക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം