ഹൃദയത്തെ സംരക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ. സ്ത്രീകളും പുരുഷന്മാരെപ്പോലെ ഹൃദ്രോഗത്തിന് ഇരയാകുന്നു. പ്രത്യേകിച്ചും അവർ ആർത്തവവിരാമത്തിന് ശേഷമോ പ്രമേഹമോ അമിതഭാരമോ ഉള്ളവരാണെങ്കിൽ.
heart
ഹൃദ്രോഗം തടയാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.ഡോ തിലക് സുവർണ പറയുന്നു.
എല്ലാ ആഴ്‌ചയിലും 150 മിനിറ്റ് മിതമായ എയ്‌റോബിക് വ്യായാമവും 75 മിനിറ്റ് ശക്തമായ എയ്‌റോബിക് വ്യായാമവും ചെയ്യാൻ ഡോക്ടർമാർ പറയുന്നു. നടത്തം, ഓട്ടം, ജോഗിംഗ്, നീന്തൽ, നൃത്തം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഹൃദയാരോഗ്യത്തിന് പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണം, ചുവന്ന മാംസം എന്നിവ ഒഴിവാക്കുക.
over weight
അമിതവണ്ണമോ പൊണ്ണത്തടിയോ ഒരു പ്രധാന അപകട ഘടകമാണ്. ബോഡി മാസ് ഇൻഡക്സ് 25-ൽ കൂടുതലോ അരക്കെട്ടിന്റെ ചുറ്റളവ് 35 ഇഞ്ചിൽ കൂടുതലോ ഉള്ള ഏതൊരു സ്ത്രീക്കും ഹൃദ്രോഗ സാധ്യത കൂടുതലാണ്. ചിട്ടയായ വ്യായാമവും കർശനമായ ഭക്ഷണ നിയന്ത്രണവും ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കും.
പുകവലി പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതൽ ദോഷകരമാണ്. പുകവലി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
സമ്മർദ്ദം ഹൃദ്രോഗ സാധ്യത കൂട്ടുന്നു. സമ്മർദത്തെ നേരിടാൻ യോഗയും ധ്യാനവും വളരെ ഉപയോഗപ്രദമാകും. സമ്മർദ്ദം മറ്റ് രോഗങ്ങൾക്കും കാരണമാകും.