കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ വരുത്തേണ്ട ഏഴ് മാറ്റങ്ങൾ

Published : Aug 25, 2023, 02:35 PM IST
 കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ വരുത്തേണ്ട ഏഴ് മാറ്റങ്ങൾ

Synopsis

ഉയർന്ന പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉയർന്ന ട്രൈഗ്ലിസറൈഡിന്റെ അളവിനും ഇടയാക്കും. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തിൽ പഞ്ചസാര പാനീയങ്ങൾ, മിഠായികൾ, പേസ്ട്രികൾ എന്നിവ കുറയ്ക്കുക.  

കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല,  ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലെയുള്ള വ്യായാമങ്ങൾ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്.

മാത്രമല്ല, ശുദ്ധീകരിച്ച പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നത് പോലുള്ള ജീവിതശൈലി മാറ്റങ്ങൾ ഹൃദയാരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജീവിതശെെലി മാറ്റങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, വിത്തുകൾ, അവോക്കാഡോ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, മാംസത്തിന്റെ കൊഴുപ്പ് എന്നിവയിൽ കാണപ്പെടുന്ന പൂരിതവും ട്രാൻസ് ഫാറ്റും പരിമിതപ്പെടുത്തുക.

രണ്ട്...

ഉയർന്ന പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉയർന്ന ട്രൈഗ്ലിസറൈഡിന്റെ അളവിനും ഇടയാക്കും. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തിൽ പഞ്ചസാര പാനീയങ്ങൾ, മിഠായികൾ, പേസ്ട്രികൾ എന്നിവ കുറയ്ക്കുക.

മൂന്ന്...

ഓട്‌സ്, ബീൻസ്, പയർ പോലുള്ള ലയിക്കുന്ന നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ, ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും അത് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

നാല്...

ദിവസവും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

അഞ്ച്...

അമിതഭാരം കുറയുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ ഇടയാക്കും. ശരീരഭാരം നിയന്ത്രിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ആറ്...

പുകവലി രക്തക്കുഴലുകളെ നശിപ്പിക്കു‌കയും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.  പുകവലി ഉപേക്ഷിക്കുന്നത് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഏഴ്...

വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. സമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ധ്യാനം, ശ്വസന വ്യായാമം എന്നിവ ശീലമാക്കുക. 

താരൻ അകറ്റാൻ ഈ രണ്ട് ചേരുവകൾ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്