
ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്ന ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമായി ശരീരത്തിന്റെ ആകാരവടിവ് നിലനിർത്താൻ പലപ്പോഴും ഇവർ ശ്രദ്ധിക്കാറുണ്ട്. താരം വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുതിയ വർക്കൗട്ട് വീഡിയോയാണ് ശിൽപ പങ്കുവച്ചിരിക്കുന്നത്.
' സ്ഥിരത, അർപ്പണബോധം, അച്ചടക്കം, പ്രയത്നം എന്നിവയാണ് ഒരാളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള നാല് തൂണുകൾ... ആരോഗ്യകരമായ ശരീരം എന്ന സ്വപ്നം ഉൾപ്പെടെ. നിങ്ങളുടെ ദൈനംദിന ശീലങ്ങൾ പരിഷ്കരിക്കുകയും ആരോഗ്യകരവും നിയന്ത്രിതവുമായ ജീവിതശൈലിയിലേക്ക് മാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പതിവായി കഠിനാധ്വാനം ചെയ്യുക, ഒടുവിൽ വ്യത്യാസം കാണും. ഒരു നിശ്ചിത കാലയളവിൽ നിങ്ങൾ നടത്തുന്ന പരിശ്രമത്തിന് ഇത് തികച്ചും വിലപ്പെട്ടതായിരിക്കും...' - എന്ന് കുറിച്ച് കൊണ്ടാണ് താരം വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഡംബെൽ സ്ക്വാറ്റുകൾ, ഡീപ് ലഞ്ച് ആൻഡ് റണ്ണേഴ്‌സ് സ്ട്രെച്ച്, ബാർബെൽ ലഞ്ച്, ഹെഡ്‌സ്റ്റാൻഡ്, സൂര്യ നമസ്‌കാരം, പൈലേറ്റ്‌സ് ഓൺ കാഡിലാക് റിഫോർമർ, ഡീപ് ലഞ്ച് സ്‌ട്രെച്ച് വിത്ത് ഹാൻഡ്‌സ്, സുഖാസന യോഗ പോസ് എന്നിവയിൽ ശിൽപ പരിശീലിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
അടുത്തിടെ, ഓടിക്കൊണ്ടിരിക്കുന്ന ഒരു എയർപോർട്ട് ബസിൽ വ്യായാമം ചെയ്യുന്ന ശിൽപയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.ഇൻസ്റ്റാഗ്രാമിലാണ് യാത്രയ്ക്കിടയിലെ തന്റെ വർക്ക് ഔട്ട് വിഡിയോ ശിൽ പങ്കുവച്ചത്. പുഷ് അപ്പ്, പുൾ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമ മുറകളാണ് ബസിലെ കമ്പികളിൽ തൂങ്ങി കിടന്നും മറ്റും താരം ചെയ്യുന്നത് വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കമ്പികൾ തുടച്ച് വൃത്തിയാക്കുന്നുതും വീഡിയോയിൽ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam