ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ചോറ് ഒഴിവാക്കണോ?

Published : Aug 27, 2026, 08:37 PM IST
rice

Synopsis

ചോറിനൊപ്പം പയറുവർഗ്ഗങ്ങൾ (ദാൽ), പനീർ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും അവർ നിർദേശിക്കുന്നു.

അമിതവണ്ണം ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. ഭാരം കൂട്ടുന്നതിന് കാരണമാകുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ചോറ്. യഥാർത്ഥത്തിൽ അമിതവണ്ണം കുറയ്ക്കണമെന്നുണ്ടെങ്കിൽ രാത്രിയിൽ ചോറ് ഒഴിവാക്കേണ്ടതുണ്ടോ? രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം കൂടില്ലെന്ന് പോഷകാഹാര വിദഗ്ധയായ രൂപാലി ദത്ത പറയുന്നു.

ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്ന സമയത്തേക്കാൾ ഉപരിയായി മൊത്തത്തിലുള്ള കലോറി ഉപഭോഗവും ചെലവഴിക്കലുമാണ് ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണ്ണായകം. ശരീരത്തിൽ നിന്ന് ചെലവഴിക്കപ്പെടുന്നതിനേക്കാൾ കുറഞ്ഞ അളവിൽ കലോറി കഴിക്കുന്നിടത്തോളം കാലം, രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം വർദ്ധിക്കില്ല. ചുരുക്കത്തിൽ, രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുമെന്ന ധാരണ വലിയൊരു തെറ്റിദ്ധാരണയാണ്.

അത്താഴത്തിന് ചോറ് കഴിക്കുന്ന അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു നേരത്തെ ഭക്ഷണത്തിൽ ഏകദേശം അര മുതൽ ഒരു കപ്പ് വരെ ചോറ് മാത്രം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് രൂപാലി ദത്ത പറയുന്നു. ചോറിനൊപ്പം പയറുവർഗ്ഗങ്ങൾ (ദാൽ), പനീർ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും അവർ നിർദേശിക്കുന്നു. ചോറ് മാത്രം കഴിക്കുന്നതിനേക്കാൾ, ഇത്തരം വിഭവങ്ങൾ ചേർത്തുള്ള ഭക്ഷണം കൂടുതൽ സമീകൃതമാക്കാൻ ഈ രീതി സഹായിച്ചേക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു.

ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്ന് രൂപാലി ദത്ത പറഞ്ഞു. രാത്രിയിൽ ചോറ് കഴിക്കുകയാണെങ്കിൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും കഴിക്കണം. മറ്റൊന്ന് ചോറ് എടുക്കുന്ന അളവും പ്രത്യേകം ശ്രദ്ധിക്കണ്ടതുണ്ടെന്ന് രൂപാലി ദത്ത പറയുന്നു. ചോറിനെ അപകടകാരിയായി കാണേണ്ടതില്ലെന്നും അവർ പറഞ്ഞു.

ഭാരക്കുറവിന് സഹായിക്കുമെന്ന ധാരണയിൽ പലരും ചോറിന് പകരം പൂർണ്ണമായും റൊട്ടിയിലേക്ക് മാറാൻ ശ്രമിക്കാറുണ്ട്. എന്നാല്‌ റൊട്ടി അമിതമായി കഴിച്ചാലും പ്രശ്നമാണ്. ഒന്നിന് പകരം മറ്റൊന്ന് തിരഞ്ഞെടുക്കുന്നതിലല്ല, മറിച്ച് ഭക്ഷണത്തിന്റെ അളവ് കൃത്യമാക്കുന്നതിലും അത് സമീകൃതമാണെന്ന് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അവർ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
മുഖക്കുരു അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ