ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ചോറ് ഒഴിവാക്കണോ? വിദഗ്ധർ പറയുന്നു

Published : Jul 21, 2026, 10:51 AM IST
rice

Synopsis

രാത്രി സമയങ്ങളിൽ ചോറ് കഴിക്കുന്നത് തടി കൂട്ടുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ശരിക്കും ശരീരഭാരം കുറയ്ക്കാൻ രാത്രി ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഡയറ്റിൽ നിന്ന് ഒഴിവാക്കാൻ ചിന്തിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ചോറ്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ചോറ് കഴിക്കുന്നത് തടി കൂട്ടുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ശരിക്കും ശരീരഭാരം കുറയ്ക്കാൻ രാത്രി ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ. പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

കലോറി ബാലൻസ്

ശരീരഭാരം കൂടുന്നതും കുറയുന്നതും നമ്മൾ ദിവസേന കഴിക്കുന്ന മൊത്തം കലോറിയെയും അത് ഇല്ലാതാക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ്.

സമയമല്ല പ്രധാനം

ദഹിപ്പിക്കുന്നതിനേക്കാൾ കുറവ് കലോറി മാത്രമാണ് ശരീരത്തിലെത്തുന്നതെങ്കിൽ, രാത്രിയിൽ ചോറ് കഴിച്ചാലും വണ്ണം കൂട്ടില്ല.

ചോറിന്റെ അളവും കൂടെ കഴിക്കുന്ന വിഭവങ്ങളും പ്രധാനം

ചോറ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം അത് കഴിക്കുന്ന അളവിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു നേരത്തെ ഭക്ഷണത്തിൽ ഏകദേശം അര കപ്പ് മുതൽ ഒരു കപ്പ് വരെ വേവിച്ച ചോറ് ഉൾപ്പെടുത്താം. കൂടാതെ ചോറിനൊപ്പം പരിപ്പ് കറി, പനീർ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും സമൃദ്ധമായി പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് ദഹനം സുഗമമാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ഭക്ഷണവും ഉറക്കവും തമ്മിലുള്ള ഇടവേള

2. രാത്രി ചോറ് കഴിച്ച ശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുറഞ്ഞത് 2 മണിക്കൂറെങ്കിലും ഇടവേള നൽകണം.

3. അമിതഭക്ഷണം ഒഴിവാക്കുക

4. നിയന്ത്രിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

രാത്രിയിൽ ചോറോ ചപ്പാത്തിയോ ഏതാണ് നല്ലത്?

ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ എല്ലാവരിലും ഇത് മാറ്റം കൊണ്ടുവരാൻ സഹായിക്കില്ല. വ്യക്തികളുടെ ദഹന വ്യവസ്ഥ, വ്യക്തിഗത താൽപ്പര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് രണ്ടും അത്താഴത്തിൽ ഉൾപ്പെടുത്താം. എന്നാൽ കഴിക്കുന്ന അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാന ഘടകം. രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമാകുന്നില്ല. അത്താഴത്തിൽ നിന്ന് ചോറ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം,

  1. മിതമായ അളവിൽ കഴിക്കുക.

2. പ്രോട്ടീനും പച്ചക്കറികളും ചേർത്ത സമീകൃത ഭക്ഷണമാക്കുക.

3. ദിവസം മുഴുവൻ കഴിക്കുന്ന മൊത്തം കലോറിയുടെ അളവിൽ ശ്രദ്ധ പുലർത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രാൻബെറി പതിവായി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ആറ് ടിപ്സ്