എന്നും ചെറുപ്പമായിരിക്കാൻ ആന്റി-ഏജിംഗ് മരുന്നുകൾ ഉപയോ​ഗിക്കുന്നവരോട് , സൂക്ഷിക്കുക പണികിട്ടും

Published : Jun 29, 2025, 05:03 PM ISTUpdated : Jun 29, 2025, 05:08 PM IST
Anti-Ageing Injections

Synopsis

ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ബോട്ടുലിനം ടോക്സിൻ (സാധാരണയായി ബോട്ടോക്സ് എന്നറിയപ്പെടുന്നു) പോലുള്ള ആന്റി-ഏജിംഗ് കുത്തിവയ്പ്പുകളും ഡെർമൽ ഫില്ലറുകളും പലപ്പോഴും ഉപയോഗിക്കുന്നു. 

നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. മരണത്തിന്റെ പ്രധാനകാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു.

ആന്റി-ഏജിംഗ് മരുന്നുകൾക്ക് നിരവധി പാർശ്വഫലങ്ങളാണുള്ളത്. കുത്തിവയ്പ്പ് മരുന്നുകൾ ഗുരുതരമായ ഹൃദയ സംബന്ധമായ അപകടങ്ങൾക്ക് കാരണമാകുന്നതായാണ് പഠനങ്ങൾ പറയുന്നത്.

ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ബോട്ടുലിനം ടോക്സിൻ (സാധാരണയായി ബോട്ടോക്സ് എന്നറിയപ്പെടുന്നു) പോലുള്ള ആന്റി-ഏജിംഗ് കുത്തിവയ്പ്പുകളും ഡെർമൽ ഫില്ലറുകളും പലപ്പോഴും ഉപയോഗിക്കുന്നു. ഈ ചികിത്സകൾ ശസ്ത്രക്രിയ കൂടാതെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.

ഇവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അവ അപകടകരമാകുമെന്ന് മെഡിക്കൽ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാർദ്ധക്യം തടയുന്നതിന് ഉപയോഗിക്കുന്ന പെപ്റ്റൈഡ് കുത്തിവയ്പ്പുകൾ ഹൃദയപ്രശ്നങ്ങൾക്കും ബിപി കൂട്ടുന്നതിനും കാരണമാകുന്നതായി കാരണമാകുന്നതായി 2021-ൽ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സൗന്ദര്യവർദ്ധക നടപടിക്രമങ്ങളുടെ നിയന്ത്രണ മേൽനോട്ടം ഇപ്പോഴും ദുർബലമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പല കേസുകളിലും, ശരിയായ മെഡിക്കൽ പരിശീലനം ഇല്ലാത്ത വ്യക്തികളാണ് ഇത്തരം കുത്തിവയ്പ്പുകൾ നൽകുന്നത്. ഇത് തെറ്റായ ഡോസേജിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന പ്രകൃതിദത്ത ബാക്ടീരിയയിൽ നിന്നാണ് ബോട്ടുലിനം ടോക്സിൻ നിർമ്മിക്കുന്നത്. ചെറിയ, നിയന്ത്രിത അളവിൽ, പേശികളുടെ ചലനം കുറയ്ക്കുന്നതിനും ചുളിവുകൾ മിനുസപ്പെടുത്തുന്നതിനും ഇത് സുരക്ഷിതമായി ഉപയോഗിക്കാം. എന്നാൽ ഡോസ് വളരെ കൂടുതലാണെങ്കിൽ അല്ലെങ്കിൽ തെറ്റായി കുത്തിവച്ചാൽ, അത് ശ്വസന പ്രശ്നങ്ങൾ, അലർജി പ്രതിപ്രവർത്തനങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ശരിയായി ചെയ്താലും ഈ കുത്തിവയ്പ്പുകൾ താൽക്കാലിക ഫലങ്ങൾ മാത്രമേ നൽകുന്നുള്ളൂ. കാലക്രമേണ, ശരീരം മുമ്പത്തെപ്പോലെ തന്നെ കുത്തിവയ്പ്പുകളോട് പ്രതികരിക്കുന്നത് നിർത്തിയേക്കാം. ഇത് സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

calorie restriction (CR) ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ എല്ലാ ആളുകളിലും വാർദ്ധക്യം വൈകിപ്പിക്കാൻ ഇതിന് കഴിയുമെന്നതിന് ഇപ്പോഴും വ്യക്തമായ തെളിവുകളൊന്നുമില്ല. ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങളും ചികിത്സകളും ഭൂരിഭാഗവും താൽക്കാലിക സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ മാത്രമേ നൽകുന്നുള്ളൂവെന്നും ​ഗവേഷകർ പറയുന്നു.

ആന്റി-ഏജിംഗ് കുത്തിവയ്പ്പുകൾ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. പരിശീലനം ലഭിച്ചതും മെഡിക്കൽ പ്രൊഫഷണലുകളെ മാത്രം സമീപിക്കുക.

2. ഉപവസിക്കുമ്പോഴോ രോഗിയായിരിക്കുമ്പോഴോ ആന്റി-ഏജിംഗ് കുത്തിവയ്പ്പുകൾ എടുക്കരുത്.

3. ഫലങ്ങൾ താൽക്കാലികമാണെന്നും പതിവ് ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്നും എപ്പോഴും ഓർത്തിരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും