എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ...

Published : Aug 03, 2023, 05:09 PM ISTUpdated : Aug 03, 2023, 05:14 PM IST
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ...

Synopsis

വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നതായി 'ഹാർട്ട്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് ഡോക്ടർമാർ പറയാറുണ്ടല്ലോ. പലപ്പോഴും വറുത്ത ഭക്ഷണത്തിൽ അനാരോഗ്യകരമായത് എന്താണെന്ന് നമ്മൾ പരിശോധിക്കാറില്ല വറുത്ത ഭക്ഷണങ്ങൾ അതീവ രുചികരമാണ് അത് കൊണ്ട് തന്നെ കൂടുതലായി കഴിക്കുകയും ചെയ്യും. 

വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നതായി 'ഹാർട്ട്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിതവണ്ണത്തിനും ഇടയാക്കും. അമിതവണ്ണം പല രോഗങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

ഭക്ഷണം വറുക്കുമ്പോൾ അതിൽ എണ്ണയുടെ കൊഴുപ്പ് കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതിനാൽ അത് കൂടുതൽ കലോറി അടങ്ങിയതായി മാറും. കൊഴുപ്പ് നിറഞ്ഞ ഭക്ഷണം ധാരാളം കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുകയും ചെയ്യും. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്.

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ 2014-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പതിവായി വറുത്ത ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 25 വർഷത്തിനിടെ 100,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡാറ്റ പരിശോധിച്ചതിന് ശേഷം സമാനമായ ഫലങ്ങൾ കണ്ടെത്തി.

ആഴ്ചയിൽ നാലോ അഞ്ചോ തവണ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 39% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച മാംസം, അമിതമായി വേവിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ ചിലതരം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. കാരണം, ഈ ഭക്ഷണങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന കാർസിനോജനുകൾ അല്ലെങ്കിൽ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. 

Read more  ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ നാല് നട്സ് ഡയറ്റിൽ ഉൾപ്പെടുത്തൂ

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ