അന്നനാള കാൻസർ ; പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

Published : May 07, 2023, 05:39 PM ISTUpdated : May 07, 2023, 05:50 PM IST
അന്നനാള കാൻസർ ; പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

Synopsis

ഒരാൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കാം. 

തൊണ്ടയിൽ നിന്ന് ആമാശയം വരെ നീളുന്ന ഫുഡ് പൈപ്പിനെയാണ് അന്നനാളം എന്ന് വിളിക്കുന്നത്. ഇതിനെ ബാധിക്കുന്ന അർബുദമാണ് 'ഈസോഫാഗസ് ക്യാൻസർ'. സാധാരണഗതിയിൽ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവർക്കിടയിൽ ആയിരുന്നു നേരത്തെ അന്നനാളത്തിലെ അർബുദം വ്യാപകമായി കണ്ടിരുന്നത്.

കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യയിൽ അന്നനാളത്തിലെ അർബുദം ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്, അതിൽ യുവാക്കളെ വ്യാപകമായി ഇത് ബാധിക്കുന്നതും കാണാം. അതായത് 28 വയസായ യുവാക്കളിൽ വരെ ഇപ്പോൾ അന്നനാളത്തിലെ അർബുദം ധാരാളമായി കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ദഹനത്തിനായി ശ്വാസനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം നീക്കാൻ അന്നനാളം സഹായിക്കുന്നു. അന്നനാളത്തിലെ ക്യാൻസർ സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. 

'പുകയില ഉപയോഗം, മദ്യപാനം, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD), ആസിഡ് റിഫ്ലക്സ് എന്നിവയാണ് ഈ കാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങൾ. അന്നനാളത്തിന്റെ ഏത് ഭാഗത്തും കാൻസർ വികസിക്കാം. കൂടാതെ വ്യത്യസ്തമായ ലക്ഷണങ്ങൾ ഉണ്ടാകാം. ഒരാൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...' -  അന്നനാള കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോസർജനായ 
ഡോ. തിരത്രം കൗശിക് പറയുന്നു.

വിഴുങ്ങാനുള്ള പ്രയാസം...

അന്നനാളത്തിന്റെ ല്യൂമൻ ഇടുങ്ങിയതാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം ഉണ്ടാക്കാം. തുടക്കത്തിൽ, ചെറിയ ബുദ്ധിമുട്ട് മാത്രമേ ഉണ്ടാകൂ. എന്നാൽ രോഗം പുരോഗമിക്കുമ്പോൾ വെള്ളം ഇറക്കാനും   ഒരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

ഭക്ഷണം വിഴുങ്ങുമ്പോൾ വേദന...

നിങ്ങൾ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും വിഴുങ്ങുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കുക. 

നെഞ്ചുവേദന...

നെഞ്ചുവേദന സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. വേദന നെഞ്ചിലോ പുറകിലോ ഉണ്ടാകാം. 

ക്ഷീണം...

ഒരാൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കാം. 

നിങ്ങൾ വെജിറ്റേറിയൻ ആണോ? എങ്കിൽ ഈ പോഷകങ്ങൾ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം അന്നനാള കാൻസറിന്റെതാകണമെന്നില്ല. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തി എന്താണ് പ്രശ്നമെന്ന് സ്ഥിരീകരിക്കുകയാണ് വേണ്ടത്.

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ