വിളർച്ചയുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

Published : Aug 24, 2020, 04:20 PM ISTUpdated : Aug 24, 2020, 04:29 PM IST
വിളർച്ചയുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍...

Synopsis

ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. അനീമിയ തന്നെ പല തരത്തിലുണ്ട്.

അതില്‍ ഭക്ഷണത്തിലെ അയണിന്റെ (ഇരുമ്പിന്‍റ) കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്. 

ലക്ഷണങ്ങള്‍ അറിയാം....

  • തലകറക്കം
  • അമിതമായ ക്ഷീണം
  • ഉത്സാഹക്കുറവ്
  • നടക്കുമ്പോള്‍ കിതപ്പ് 
  • തളര്‍ച്ച 
  • നെഞ്ചിടിപ്പ് 
  •  ശരീരം വിളറി വെളുത്തുവരിക കാലുകളിലെ നീര് 
  • കൈകളും കാലുകളും തണുത്തിരിക്കുക
  • തലവദേന തുടങ്ങിയവയാണ് അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് വിളര്‍ച്ച ഉണ്ടാകണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. 

 

പരിഹാരം...

ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. മത്സ്യം, ചീര അടക്കമുള്ള ഇലക്കറികള്‍, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍‌ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വിളര്‍ച്ചയുണ്ടോ? രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?
ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്