Asianet News MalayalamAsianet News Malayalam

വിളര്‍ച്ചയുണ്ടോ? രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.

foods help to increase hemoglobin content in blood
Author
Thiruvananthapuram, First Published May 2, 2020, 2:32 PM IST

രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

ഒന്ന്...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികള്‍,  ഇലകറികള്‍, ഇറച്ചി, മത്സ്യം, മുട്ട, ബീന്‍സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഹീമോഗ്ലോബിന്‍റെ കുറവിന്  മാതളം കഴിക്കുന്നത് ഗുണം ചെയ്യും. കാത്സ്യം , ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും.

മൂന്ന്...

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലായത് കൊണ്ടുതന്നെ ഈന്തപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. 

Also Read: പ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

നാല്...

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. 

അഞ്ച്...

ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ആറ്...

പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. 

Also Read: ലോക്ക്ഡൗണ്‍ കാലത്തെ ആരോഗ്യം; ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios