Vitamin B12 Deficiency : വിറ്റാമിൻ ബി 12 അഭാവം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

Published : Aug 29, 2022, 07:34 AM ISTUpdated : Aug 29, 2022, 07:41 AM IST
Vitamin B12 Deficiency :  വിറ്റാമിൻ ബി 12 അഭാവം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

Synopsis

ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്‍റെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വിറ്റാമിൻ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. 

ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. 

ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്‍റെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വിറ്റാമിൻ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. 

വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിൻ ബി 12 അഭാവത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

  • അമിതമായ ക്ഷീണം, തളര്‍ച്ച
  • മനംമറിച്ചിൽ, ഛർദി
  • വിശപ്പില്ലായ്മ
  • പെട്ടെന്ന് ഭാരം നഷ്ടമാകൽ
  • ചര്‍മ്മത്തിലെ മഞ്ഞനിറം, 

 തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. 

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി12 അഭാവം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍...

പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാൽമൺ,  ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്,  അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

Also Read:അറിയാം അവഗണിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം