ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

Published : Jul 25, 2025, 10:37 AM ISTUpdated : Jul 25, 2025, 10:42 AM IST
iron deficiency

Synopsis

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: 

ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: 

1. അമിത ക്ഷീണം

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം.

അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്‍റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം.

2. തലക്കറക്കം

തലക്കറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

3. കൈ- കാലുകള്‍ തണുത്തിരിക്കുക

കൈ- കാലുകള്‍ തണുത്തിരിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകും.

4. വിളറിയ ചര്‍മ്മം

വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

5. നഖങ്ങള്‍ പൊട്ടി പോവുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 

6. തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ