ആർത്തവ ദിവസങ്ങളിൽ വയറ് വീർക്കുന്നുണ്ടോ ? എങ്കിൽ ഈ പാനീയം കുടിച്ചോളൂ, ആശ്വാസം ലഭിക്കും

Published : Jul 24, 2025, 02:49 PM ISTUpdated : Jul 24, 2025, 02:53 PM IST
Menstrual Cycle

Synopsis

ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഗർഭാശയ സങ്കോചത്തിനും ആർത്തവ സമയത്ത് വേദനയ്ക്കും കാരണമാകുന്ന ഹോർമോണുകളായ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം തടയാൻ ഇഞ്ചി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

ആർത്തവ ദിവസങ്ങളിൽ പല തരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകാം. അതിലൊന്നാണ് വയറ് വീർക്കുന്നത്. "ആർത്തവത്തിന് മുമ്പ് ഭാരം, വീർപ്പുമുട്ടൽ, അല്ലെങ്കിൽ മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഇത് ഹോർമോൺ സംബന്ധമായതാണ്" എന്ന അടിക്കുറിപ്പിൽ പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര അടുത്തിടെ പോസ്റ്റ് പങ്കുവച്ചിരുന്നു. 

ആർത്തവ ദിവസങ്ങളിൽ വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന ഒരു മികച്ച പാനീയത്തെ കുറിച്ചും ലോവ്നീത് പോസ്റ്റിൽ പറയുന്നുണ്ട്. ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. 

ഗർഭാശയ സങ്കോചത്തിനും ആർത്തവ സമയത്ത് വേദനയ്ക്കും കാരണമാകുന്ന ഹോർമോണുകളായ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം തടയാൻ ഇഞ്ചി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പെരുംജീരകത്തിലെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കും.

ഈ പാനീയം തയ്യാറാക്കാനായി വേണ്ട ചേരുവകളെ കുറിച്ചാണ് ഇനി പറയുന്നത്...

വേണ്ട ചേരുവകൾ

1 സ്പൂൺ പെരുംജീരകം

1 സ്പൂൺ ഇഞ്ചി ചതച്ചത്

2 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തിൽ പെരുംജീരകം പൊടിച്ചതും അൽപം ഇഞ്ചിയും ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും