Latest Videos

വൃഷണത്തില്‍ വേദന, വൃഷണസഞ്ചിക്ക് കനം കൂടുക; പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം...

By Web TeamFirst Published Apr 13, 2024, 5:33 PM IST
Highlights

18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഈ അര്‍ബുദം സാധാരണ ഗതിയില്‍ കാണപ്പെടുന്നത്. വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്.

വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം.18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഈ അര്‍ബുദം സാധാരണ ഗതിയില്‍ കാണപ്പെടുന്നത്. വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. 

വേദനയില്ലാതെ വൃഷണം വലുതാകുക,  വൃഷണത്തില്‍ ഉണ്ടാകുന്ന മുഴ, നീര്‍ക്കെട്ടും വേദനയും, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന എന്നിവയാണ് വൃഷണ ക്യാൻസറിന്റെ പ്രധാനപ്പെട്ട  ലക്ഷണങ്ങള്‍. വൃഷണ സഞ്ചിക്ക് കനം കൂടുക, പുറം വേദന, അടിവയറ്റില്‍ ഭാരം തോന്നുക, ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയൊക്കെ വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.

അര്‍ബുദം പുരോഗമിക്കുന്നതോടെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന, കാലില്‍ നീര്, അകാരണമായി ശരീരഭാരം കുറയുക  തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. അതിനാല്‍ ഇത്തരം സൂചനകളെ അവഗണിക്കാതെ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: രാവിലെ വെറുംവയറ്റിൽ ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കണമെന്ന് പറയുന്നതിന്‍റെ അഞ്ച് കാരണങ്ങള്‍...

youtubevideo

click me!