Asianet News MalayalamAsianet News Malayalam

രാവിലെ വെറുംവയറ്റിൽ ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കണമെന്ന് പറയുന്നതിന്‍റെ അഞ്ച് കാരണങ്ങള്‍...

അയണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. 

5 reasons to kickstart your day with a Glass of raisin water
Author
First Published Apr 13, 2024, 4:49 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി.  വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അയണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ഇതിനായി രണ്ട് ഗ്ലാസ്  വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിക്കാം. 

രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ഗ്യാസിനെ തടയാനും  സഹായിക്കും. 

2. വയറിലെ കൊഴുപ്പ്

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ അനാവശ്യമായ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ്. 

3. വിളര്‍ച്ച 

അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. 

4. കൊളസ്ട്രോള്‍

ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ രക്തസമ്മർദ്ദവും  കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയും.

5. ചര്‍മ്മം

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Also read: ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം

youtubevideo

Follow Us:
Download App:
  • android
  • ios