വയറൊതുങ്ങാനും ഭംഗിയുള്ള കാലുകള്‍ക്കും 'സിമ്പിള്‍' വ്യായാമം; വീഡിയോ....

Web Desk   | others
Published : Aug 28, 2021, 02:13 PM IST
വയറൊതുങ്ങാനും ഭംഗിയുള്ള കാലുകള്‍ക്കും 'സിമ്പിള്‍' വ്യായാമം; വീഡിയോ....

Synopsis

ലക്ഷ്യം എന്തുതന്നെ ആയാലും അതിനെല്ലാം ഉതകുന്ന പ്രത്യേക വര്‍ക്കൗട്ടുകളെല്ലാം  അറിയാനും മനസിലാക്കാനും ഇന്ന് മാര്‍ഗങ്ങളേറെയാണ്. സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ഇതിനുള്ള വലിയൊരു മാര്‍ഗം

ഫിറ്റ്‌നസ് തല്‍പരരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലമാണിത്. ശരീരഭംഗിക്ക് മാത്രമല്ല, ആരോഗ്യസുരക്ഷയ്ക്കും ഫിറ്റ്‌നസ് എപ്പോഴും നല്ലതാണ്. കൊവിഡ് കാലത്ത് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്‌തൊരു വിഷയം കൂടിയാണ് ഫിറ്റ്‌നസ്. 

ഫിറ്റ്‌നസ് പരിശീലനം തന്നെ പല രീതിയിലാണുള്ളത്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് വര്‍ക്കൗട്ടുകള്‍ ചെയ്യേണ്ടതും. ചിലര്‍ക്ക് വയറൊതുങ്ങുകയെന്നതായിരിക്കും വര്‍ക്കൗട്ട് കൊണ്ടുള്ള ലക്ഷ്യം. മറ്റ് ചിലര്‍ക്ക് അരക്കെട്ടോ കാലുകളോ ഭംഗിയാക്കണമെന്നായിരിക്കും.

ഏതായാലും ലക്ഷ്യം എന്തുതന്നെ ആയാലും അതിനെല്ലാം ഉതകുന്ന പ്രത്യേക വര്‍ക്കൗട്ടുകളെല്ലാം  അറിയാനും മനസിലാക്കാനും ഇന്ന് മാര്‍ഗങ്ങളേറെയാണ്. സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ഇതിനുള്ള വലിയൊരു മാര്‍ഗം. ഫിറ്റ്‌നസ് പരിശീലകര്‍ തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ സാധാരണക്കാര്‍ക്ക് സഹായകമാകുന്ന പല ഫിറ്റ്‌നസ് ടിപ്പുകളും പങ്കുവയ്ക്കാറുണ്ട്. 

അത്തരത്തില്‍ ഫിറ്റ്‌നസ് പരിശീലകയായ കൈല ഇറ്റ്‌സിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോ ഒന്ന് കണ്ടുനോക്കൂ. വയറൊതുങ്ങാനും കാലുകള്‍ ഭംഗിയാക്കാനുമെല്ലാം സഹായിക്കുന്ന 'സിമ്പിള്‍' വ്യായാമമുറകളാണ് കൈല വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ജിമ്മില്‍ പോകാതെ, മറ്റ് ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമമുറകള്‍ മിക്കവര്‍ക്കും പരീക്ഷിക്കാവുന്നതാണ്. പ്രധാനമായും നാല് വ്യായാമമുറകളാണ് കൈല വീഡിയോയിലൂടെ കാണിക്കുന്നത്. 

1. സൈഡ് പ്ലാങ്കും പിഹ് ലിഫ്റ്റും 

2. കമ്മാന്‍ഡോ

3. ആബ് ബൈക്കും ടോ ടാപ്പും

4. ഡബിള്‍ പള്‍സ് ജംപ് സ്‌ക്വാട്ട്

മുമ്പും ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ വ്യായാമമുറകളെ കുറിച്ചുള്ള വീഡിയോകള്‍ കൈല പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇത്തരം വീഡിയോകള്‍ക്കായി കാത്തിരിക്കുന്നതും അവ വീണ്ടും പങ്കുവയ്ക്കുന്നതും. ഇനി കൈലയുടെ വീഡിയോയിലേക്ക് കടക്കാം...

 

Also Read:- വീട്ടിലിരുന്ന് ചെയ്യാവുന്ന 'സിമ്പിള്‍' വ്യായാമങ്ങള്‍; വീഡിയോ കാണാം...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ