Asianet News MalayalamAsianet News Malayalam

വീട്ടിലിരുന്ന് ചെയ്യാവുന്ന 'സിമ്പിള്‍' വ്യായാമങ്ങള്‍; വീഡിയോ കാണാം...

ലോക്ഡൗണ്‍ ആയതോടെ അധികപേരും നേരിട്ടിരുന്ന ഒരു പ്രതിസന്ധി പതിവായുള്ള ജിം വര്‍ക്കൗട്ട്, നടത്തം, ഓട്ടം തുടങ്ങിയ ശീലങ്ങളെല്ലാം അവതാളത്തിലാകുന്നതാണ്. എന്നാല്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമ്മുടെ വ്യായാമങ്ങള്‍ മുടക്കമില്ലാതെ തുടരാവുന്നതാണ്. ഇതിന് പ്രത്യേകമായ ഉപകരണങ്ങളുടെ പോലും ആവശ്യമില്ല

simple exercises that can do at home
Author
Mumbai, First Published Jun 19, 2021, 4:13 PM IST

കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിനകത്ത് തന്നെ തുടരുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിലുമുള്ളത്. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ അയവ് വരാന്‍ തുടങ്ങിയെങ്കില്‍ പോലും അനാവശ്യമായി പുറത്തുപോകുന്നതോ, ആളുകള്‍ കൂടുന്നയിടങ്ങളില്‍ സംബന്ധിക്കുന്നതോ അത്ര സുരക്ഷിതമല്ല. 

ലോക്ഡൗണ്‍ ആയതോടെ അധികപേരും നേരിട്ടിരുന്ന ഒരു പ്രതിസന്ധി പതിവായുള്ള ജിം വര്‍ക്കൗട്ട്, നടത്തം, ഓട്ടം തുടങ്ങിയ ശീലങ്ങളെല്ലാം അവതാളത്തിലാകുന്നതാണ്. എന്നാല്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമ്മുടെ വ്യായാമങ്ങള്‍ മുടക്കമില്ലാതെ തുടരാവുന്നതാണ്. ഇതിന് പ്രത്യേകമായ ഉപകരണങ്ങളുടെ പോലും ആവശ്യമില്ല.

അത്തരം 'സിമ്പിള്‍' വ്യായാമമുറകള്‍ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാല. കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരുടെയെല്ലാം പരിശീലകയാണ് യാസ്മിന്‍. ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികളടക്കമുള്ളവര്‍ നേരിട്ട 'വര്‍ക്കൗട്ട് പ്രതിസന്ധി'യെ സോഷ്യല്‍ മീഡിയയിലൂടെ ഫലപ്രദമായി കൈകാര്യം ചെയ്ത ഒരു പരിശീലക കൂടിയാണ് യാസ്മിന്‍. 

ഇപ്പോഴിതാ വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ നാല് വ്യായാമമുറകളാണ് യാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ഇത്രയും ദിവസത്തില്‍ ചെയ്താല്‍ തന്നെ ആവശ്യത്തിന് വ്യായാമമായി എന്നാണ് യാസ്മിന്‍ വാദിക്കുന്നത്. വീഡിയോയിലൂടെ യാസ്മിന്‍ വളരെ വ്യക്തമായാണ് ഓരോ പടിയും കാണിക്കുന്നത്. 

 

 

മുമ്പും ആരോഗ്യകരമായ ജീവിതത്തിനുതകുന്ന പതിവ് വ്യായാമങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോകള്‍ യാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആദ്യമേ സൂചിപ്പിച്ചത് പോലെ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് ചെയ്യാവുന്ന വ്യായാമമാണ് യാസ്മിന്റെ പരിശീലനത്തിന്റെ പ്രത്യേകത. 

 


ഫിറ്റ്‌നസ് തല്‍പരരായ നിരവധി പേരാണ് യാസ്മിന്റെ വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നത്. ഇക്കൂട്ടത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടുന്നു. 

Also Read:- വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്ടമാകുമോ?

Follow Us:
Download App:
  • android
  • ios