മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Published : Aug 03, 2025, 03:12 PM IST
skin care

Synopsis

മത്തങ്ങ വിത്തുകൾ, കശുവണ്ടി, കടല, കൂൺ എന്നിവയെല്ലാം സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. സെബം നിയന്ത്രിക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന ശക്തമായ ഒരു ധാതുവാണ് സിങ്ക്. 

മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുഖക്കുരു, നിറം മങ്ങൽ, വരണ്ട ചർമ്മം പോലുള്ള ചർമ്മ പ്രശ്നങ്ങൾ ബാധിക്കാം.ഈ കാലാവസ്ഥയിൽ നിങ്ങളുടെ ചർമ്മം കൂടുതൽ എണ്ണമയമുള്ളതോ, മങ്ങിയതോ, അല്ലെങ്കിൽ കൂടുതൽ മുഖക്കുരു വരാനുള്ള സാധ്യതയുള്ളതോ ആണ്. ചർമ്മത്തിലെ മുഖക്കുരു, ഫംഗസ് എന്നിവ കുറയ്ക്കുന്നതിനായി സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര പറയുന്നു.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മത്തങ്ങ വിത്തുകൾ, കശുവണ്ടി, കടല, കൂൺ എന്നിവയെല്ലാം സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. സെബം നിയന്ത്രിക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന ശക്തമായ ഒരു ധാതുവാണ് സിങ്ക്. ഇവ മുഖക്കുരുവിനെ നിയന്ത്രിക്കാനും അധിക എണ്ണമയം നിയന്ത്രിക്കുകയും ചെയ്യുന്നു.

വിത്തുകൾ

‌ചിയ വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ജലാംശം നിലനിർത്താൻ മാത്രമല്ല, ചർമ്മത്തിലെ തടസ്സം ശക്തിപ്പെടുത്താനും വരൾച്ച കുറയ്ക്കാനും സഹായിക്കുന്നു. ഒരു ദിവസം ഒരു ചെറിയ സ്പൂൺ കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

തേങ്ങാവെള്ളം

ശരീരത്തെ തണുപ്പിക്കുകയും, കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ ഉള്ളിൽ നിന്ന് ജലാംശം നിലനിർത്തുകയും ചെയ്യുന്ന പാനീയമാണ് കരിക്കിൻ വെള്ളം.

മധുരക്കിഴങ്ങ്

ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്ന ബീറ്റാ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് ചർമ്മത്തിന് വളരെ നല്ലതാണ്. അവ ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുന്നു.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

പേരക്ക, നെല്ലിക്ക, ജാമുൻ, മാതളനാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ രുചികരം മാത്രമല്ല, ചർമ്മത്തിന് ഇണങ്ങുന്ന പോഷകങ്ങളും നിറഞ്ഞതാണ്. ഇവ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

​ഗ്രീൻ ടീ

ഗ്രീൻ ടീ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും മലിനീകരണം, യുവി രശ്മികൾ എന്നിവ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു. രണ്ടിലും EGCG, യൂജെനോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

മോര്

ജീരകം, ഇഞ്ചി, മഞ്ഞൾ, പുതിന എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മോര് രുചികരം മാത്രമല്ല ഇത് ദഹനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ സംരങക്ഷിക്കുന്നതിനും സഹായിക്കും.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും