National Watermelon Day 2025 : തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Aug 03, 2025, 10:09 AM IST
 Benefits of eating watermelon at night

Synopsis

തണ്ണിമത്തനിൽ എൽ-സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും എൽ-സിട്രുലിൻ ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. 

എല്ലാവർഷവും ഓ​ഗസ്റ്റ് 3 ദേശീയ തണ്ണിമത്തൻ ദിനമായി ആചരിക്കുന്നു. തണ്ണിമത്തനിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പച്ച തണ്ണിമത്തനിൽ ലൈക്കോപീൻ, എൽ-സിട്രുലൈൻ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളും പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ എ, മഗ്നീഷ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ, തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

തണ്ണിമത്തനിൽ 95 ശതമാനവും വെള്ളമാണ്. 1 ഒരു കപ്പ് തണ്ണിമത്തനിൽ ഏകദേശം അഞ്ച് ഔൺസ് വെള്ളം അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണം മൂലമുണ്ടാകുന്ന ക്ഷീണം തടയുന്നതിന് തണ്ണിമത്തൻ സഹായകമാണ്. കൂടാതെ, ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു.

രണ്ട്

ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ തണ്ണിമത്തനിലുണ്ട്. ലൈക്കോപീൻ അടങ്ങിയിട്ടുള്ളതിനാൽ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ, അൽഷിമേഴ്സ് രോഗം, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള ക്യാൻസർ സാധ്യത കുറയ്ക്കും.

മൂന്ന്

തണ്ണിമത്തനിൽ എൽ-സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും എൽ-സിട്രുലിൻ ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. വ്യായാമ സമയത്ത് പേശികളുടെ ഓക്സിജൻ ലഭ്യതയും അത്ലറ്റിക് പ്രകടനവും മെച്ചപ്പെടുത്താൻ എൽ-സിട്രുലൈൻ സഹായിച്ചേക്കാമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു.

നാല്

തണ്ണിമത്തൻ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം. ഇതിലെ വിറ്റാമിൻ സി, എ എന്നിവ ആരോഗ്യമുള്ള ചർമ്മത്തെ പിന്തുണയ്ക്കുന്നു. തണ്ണിമത്തനിലെ ലൈക്കോപീൻ എന്ന സംയുക്തം സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

അഞ്ച്

ദിവസവും രണ്ട് കപ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.

ആറ്

തണ്ണിമത്തനിൽ ദ്രാവകവും പ്രീബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിലെ "നല്ല" ബാക്ടീരിയകളുടെ വളർച്ചയെയും പ്രവർത്തനത്തെയും മെച്ചപ്പെടുത്തുന്നു.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും