രോഗങ്ങളെ അകറ്റാം, ആരോഗ്യത്തോടെയിരിക്കാം; ആറ് 'ടിപ്‌സ്'

Web Desk   | others
Published : May 27, 2021, 09:35 AM IST
രോഗങ്ങളെ അകറ്റാം, ആരോഗ്യത്തോടെയിരിക്കാം; ആറ് 'ടിപ്‌സ്'

Synopsis

പലപ്പോഴും ആരോഗ്യവിദഗ്ധര്‍ തന്നെ സൂചിപ്പിക്കാറുണ്ട്, ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നതെന്ന്. അതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളില്‍ കൂടി തന്നെ ആരോഗ്യത്തെ മെച്ചപ്പെടുത്താനാകും

പകര്‍ച്ചവ്യാധികളും മഹാമാരിയുമെല്ലാം നമ്മെ ഏറെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. അടിസ്ഥാനപരമായ ആരോഗ്യത്തെ നിലനിര്‍ത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും നിലവില്‍ വലിയ ആവശ്യകതയാണ്. 

പലപ്പോഴും ആരോഗ്യവിദഗ്ധര്‍ തന്നെ സൂചിപ്പിക്കാറുണ്ട്, ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നതെന്ന്. അതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളില്‍ കൂടി തന്നെ ആരോഗ്യത്തെ മെച്ചപ്പെടുത്താനാകും. അത്തരത്തില്‍ നമുക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്ന ലളിതമായ ആറ് 'ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ്' പങ്കുവയ്ക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ. 

ഒന്ന്...

രാവിലെ ഉറക്കമുണര്‍ന്നയുടന്‍, വെറും വയറ്റില്‍ അഞ്ച് മുതല്‍ പത്ത് മിനുറ്റ് വരെ ഡീപ് ബ്രെത്ത് എടുക്കുക. (ഇരുത്തി ശ്വാസമെടുത്ത് വിടുക). 

രണ്ട്...

രണ്ടാമതായി ഒരു ഡയറ്റ് രീതിയാണ് നിര്‍ദേശിക്കുന്നത്. 12 മണിക്കൂര്‍ നേരത്തിനുള്ളില്‍ മാത്രം ഭക്ഷണം. 

 

ബാക്കി 12 മണിക്കൂര്‍ പാനീയങ്ങള്‍ മാത്രം. ഇതില്‍ പഞ്ചസാരയും സോഫ്റ്റ് ഡ്രിംഗ്‌സ് പോലുള്ളവയും ഒഴിവാക്കുക. ആഴ്ചയില്‍ ആറ് ദിവസം ഈ ഡയറ്റ് പിന്തുടരുക. 

മൂന്ന്...

ദിവസത്തില്‍ 9,000- 12,000 അടിയെങ്കിലും നടക്കുക. നടത്തം ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ വരുത്തുന്ന നല്ലൊരു വ്യായാമമുറയാണ്. 

നാല്...

മഹാമാരിക്കാലത്ത് മിക്കവരും ജോലി വീട്ടിലിരുന്ന് തന്നെയായി. ഇത്തരക്കാരില്‍ ആരോഗ്യപ്രശ്‌നങ്ങളും ഏറിവരികയാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ 45 മിനുറ്റിലും എഴുന്നേറ്റ് നിന്ന്, കുനിഞ്ഞ് കാല്‍വിരല്‍ തൊടുക. അങ്ങനെ ഇടവിട്ട് സ്‌ട്രെച്ച് ചെയ്ത് ഒന്ന് നടന്ന ശേഷം വീണ്ടും ജോലിക്കായി വന്നിരിക്കാം. 

അഞ്ച്...

മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും പലരെയും വലയ്ക്കുന്നുണ്ട്. 

 

 

കിടക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി തന്നെ ഗാഡ്‌ഗെറ്റുകളെല്ലാം ഓഫ് ചെയ്ത് മാറ്റിവയ്ക്കുക. 

ആറ്...

ഭക്ഷണങ്ങളില്‍ കൃത്രിമമധുരം അടങ്ങിയവ ഒഴിവാക്കുക. ഇങ്ങനെയുള്ള മധുരത്തിന് പകരം തേന്‍, പഴങ്ങള്‍ എന്നിവ ശീലിക്കുക. (പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം ഭക്ഷണത്തില്‍ മാറ്റം വരുത്തുക).

Also Read:- കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ