വയറ് കുറയ്ക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ആറ് കാര്യങ്ങള്‍...

By Web TeamFirst Published Nov 28, 2020, 3:54 PM IST
Highlights

ഫൈബറിനാല്‍ സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക. അമിതമായി ആഹാരം കഴിക്കുന്നത് തടയാനും, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണത്തോട് വിരക്തി തോന്നുന്നതിനും, ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു

ആകെ ശരീരവണ്ണം കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് വയറ് മാത്രമായി കുറയ്ക്കാനെന്ന് പലരും പരാതിപ്പൊറുണ്ട്. മിക്കവാറും ജീവിതശൈലികളുടെ ഭാഗമായാണ് വയറ് മാത്രമായി കൂടുന്ന അവസ്ഥയുണ്ടാകുന്നത്. അതിനാല്‍ത്തന്നെ, ജീവിതശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ വയറ് കുറയ്ക്കാന്‍ കഴിയും. ഇതിന് സഹായകമാകുന്ന ആറ് ടിപ്‌സാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നമ്മുടെ ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ വയറിന്റെ ആരോഗ്യം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ധാരാളം 'പ്രോബയോട്ടിക്‌സ്' ഡയറ്റിലുള്‍പ്പെടുത്തുക. തൈര് ആണ് നിത്യജീവിതത്തില്‍ ഈ ഗണത്തിലുള്‍പ്പെടുത്തി നമുക്ക് കഴിക്കാവുന്ന മികച്ചൊരു 'പ്രോബയോട്ടിക്' ഭക്ഷണം. 

രണ്ട്...

ഫൈബറിനാല്‍ സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക. അമിതമായി ആഹാരം കഴിക്കുന്നത് തടയാനും, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണത്തോട് വിരക്തി തോന്നുന്നതിനും, ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു. 

 

 

ഇവയെല്ലാം തന്നെ വയറ് കുറയ്ക്കാനും സഹായകമാണ്. 

മൂന്ന്...

നല്ല തോതില്‍ മദ്യപിക്കുന്നവരിലും വയറ് മാത്രമായി കൂടുന്നത് കാണാറുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും മദ്യപാനം നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്. 

നാല്...

ഇടയ്ക്ക് എന്തെങ്കിലും വെറുതെ കൊറിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലത്തിന് ബേക്കറി, പ്രോസസ്ഡ് ഭക്ഷണം പോലുള്ളവ തെരഞ്ഞെടുക്കാതെ ബെറി- ഇനത്തില്‍ പെടുന്ന പഴങ്ങള്‍ കഴിക്കാം. ഇതും വയറ് കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

ഉറക്കമില്ലായ്മയും വയറ് കൂടാന്‍ കാരണമാകാറുണ്ട്. അതിനാല്‍ കൃത്യമായ ഉറക്കം എല്ലാ ദിവസവും ഉറപ്പുവരുത്തുക. 

 

 

ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് പതിവായി ഉറങ്ങേണ്ടത്. 

ആറ്...

കഴിയുന്നതും കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നൊഴിവാക്കുക. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമൊപ്പം വണ്ണം കൂടാനും ഇത് ഇടയാക്കും. 

Also Read:- അമിതവണ്ണം കുറയ്ക്കാന്‍ ഈ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം; പഠനം...

click me!