Health Tips : ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പച്ചക്കറികൾ

Published : Jul 16, 2023, 08:05 AM ISTUpdated : Jul 16, 2023, 08:09 AM IST
Health Tips :  ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പച്ചക്കറികൾ

Synopsis

നാം കഴിക്കുന്ന നിരവധി പച്ചക്കറികൾ അറിഞ്ഞോ അറിയാതെയോ യഥാർത്ഥത്തിൽ നമുക്ക് തിളക്കമുള്ള ചർമ്മസ്ഥിതി നൽകാൻ സഹായിക്കുന്നുണ്ട്. ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിച്ചുകൊണ്ട് പ്രശ്നങ്ങളെ കുറയ്ക്കാനായി എളുപ്പത്തിൽ ലഭ്യമാകുന്ന ചില പച്ചക്കറികൾ നമ്മെ സഹായിക്കും. ചർമ്മത്തിന് ആരോഗ്യത്തിനായി ഈ പച്ചക്കറികൾ കഴിക്കാം...  

ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പച്ചക്കറികൾ കൊണ്ടുള്ള ഭക്ഷണക്രമം ചർമ്മത്തിന് ആരോ​ഗ്യത്തിന് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും പച്ചക്കറികൾ കഴിച്ചുകൊണ്ടുള്ള ഒരു ജീവിതശൈലി തിരഞ്ഞെടുക്കുന്നത് ചർമ്മത്തിന് മാത്രമല്ല ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സഹായിക്കും.

നാം കഴിക്കുന്ന നിരവധി പച്ചക്കറികൾ അറിഞ്ഞോ അറിയാതെയോ യഥാർത്ഥത്തിൽ നമുക്ക് തിളക്കമുള്ള ചർമ്മസ്ഥിതി നൽകാൻ സഹായിക്കുന്നുണ്ട്. ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിച്ചുകൊണ്ട് പ്രശ്നങ്ങളെ കുറയ്ക്കാനായി എളുപ്പത്തിൽ ലഭ്യമാകുന്ന ചില പച്ചക്കറികൾ നമ്മെ സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഈ പച്ചക്കറികൾ കഴിക്കാം...

വെള്ളരിക്ക...

വെള്ളരിക്ക പതിവായി കഴിക്കുന്നത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ചർമത്തിന് നിറം നൽകുന്ന മെലാനിൻ്റെ ഉൽപാദനം നിയന്ത്രിതമാക്കാനും അമിത ഉൽപ്പാദനത്തെ തടയാനും വെള്ളരിക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ എ, സി, തുടങ്ങിയ മറ്റ് ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ വെള്ളരിക്ക ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.

പാലക്ക്​ ചീര...

പാലക്ക് ചീര ജ്യൂസിൽ വിറ്റാമിൻ എ, വിറ്റാമിൻ സി മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടിയും തിളങ്ങുന്ന ചർമ്മവും പ്രോത്സാഹിപ്പിക്കുന്നതിന് അവ ഒരുമിച്ച് സഹായിക്കും. വിറ്റാമിൻ സി ചർമ്മത്തിന് കേടുപാടുകൾ, വാർദ്ധക്യം, വീക്കം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

​പാവയ്ക്ക...

ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റാനും മുഴുവൻ ശരീരത്തെയും ശുദ്ധീകരിച്ചുകൊണ്ട് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ് പാവയ്ക്ക്.

മധുരക്കിഴങ്ങ്...

മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉള്ളടക്കം ചർമ്മത്തിലെ കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെറുതും വലുതുമായ ചർമപ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യും. ഈ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ നിങ്ങളുടെ മുഖത്തിൻ്റെ സ്വാഭാവിക തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കും.

​കാരറ്റ്...

ചർമത്തിൻ്റെ ആരോഗ്യസ്ഥിതിയെ പരിപോഷിപ്പിക്കുന്ന പച്ചക്കറികളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് കാരറ്റ്. കാരറ്റിലും ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.  കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് ബീറ്റാ കരോട്ടിനുകളാണ്. ഇത് കഴിക്കുന്നത് ചർമ്മത്തിന് തിളക്കമാർന്ന സ്വഭാവസവിശേഷതകൾ നൽകാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

​ബീറ്റ്റൂട്ട്...

ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ അടക്കമുള്ള പ്രശ്നങ്ങളെ ചികിത്സിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ആയതിനാൽ തന്നെ ഇവ ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയും അകാല വാർദ്ധക്യവും തടഞ്ഞു നിർത്തും. 

Read more മുഖം സുന്ദരമാകാൻ വെള്ളരിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ