
വണ്ണം കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അങ്ങനെ ഡയറ്റ് ചെയ്താൽ വണ്ണം കുറയില്ലെന്നാണ് പ്രശസ്ത ന്യൂട്രിഷനിസ്റ്റ് രുപാലി ദത്ത പറയുന്നത്. തടി കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കുന്നതും നല്ല ശീലമല്ലെന്ന് രുപാലി പറയുന്നു. 10-12 മണിക്കൂര്‍ നേരമാണ് നമ്മള്‍ ഉറങ്ങുന്നതെങ്കില്‍ അതിനു മുമ്പായി അത്താഴം ഒഴിവാക്കുന്നത് ഒട്ടും നന്നല്ലെന്ന് രുപാലി പറയുന്നു.
അത്താഴം ഏറ്റവും കുറഞ്ഞ അളവില്‍ പോഷകസമ്പന്നമായി കഴിക്കുകയാണ് വേണ്ടത്. പോഷകസമ്പന്നമായ അത്താഴം ഒരാളുടെ ആരോഗ്യത്തില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ട്. കാരണം ദീര്‍ഘനേരം ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇത് കൊണ്ടാണ് ഡിന്നര്‍ ഒഴിവാക്കരുതെന്ന് പറയുന്നത്.
അത്താഴം കഴിക്കാതെ കിടന്നാല്‍ രാവിലെ ഉണരുമ്പോള്‍ ആരോഗ്യക്കുറവും ക്ഷീണവും തലകറക്കവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലെ Healthy metabolic rate കൂട്ടാന്‍ അത്താഴം ആവശ്യമാണെന്ന് രൂപാലി പറയുന്നു. അത്താഴം പൂര്‍ണമായി ഒഴിവാക്കുന്നത് അസിഡിറ്റി, മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാമെന്നും അവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam